ഫിറോസ് കുന്നുംപറമ്പിൽ ഫെബ്രുവരി ആദ്യവാരം ബഹ്‌റൈനിലെത്തും

firos

മനാമ: സോഷ്യൽ മീഡിയയെ പ്രായോഗികമായി പ്രയോജനപ്പെടുത്തി ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയനായ ഫിറോസ് കുന്നുംപറമ്പിൽ വീണ്ടും ബഹ്റൈനിലെത്തും. സോഷ്യൽ മീഡിയയിൽ സജീവമാവുകയും ആളുകൾ ഒരിക്കലെങ്കിലും നേരിൽ കാണാനും കേൾക്കാനും ആഗ്രഹിച്ചു പോകുന്ന വ്യക്തിത്വം, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നാനാ ജാതി മതസ്ഥരായ പാവപെട്ട അനേകായിരങ്ങളുടെ കണ്ണുനീരൊപ്പുന്ന ഈ പാലക്കാട്ടുകാരൻ ഇതു രണ്ടാമത്തെ തവണയാണ് ബഹ്‌റൈനിൽ എത്തുന്നതെന്ന് മാറ്റ് ബഹ്റൈൻ അറിയിച്ചു.

തുടക്കത്തിൽ തെരുവുകളിൽ വിശന്നു അലഞ്ഞിരുന്നവർക്ക് ഭക്ഷണം എത്തിക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ജീവകാരുണ്യ പ്രവർത്തന രംഗത്തേക്ക് കടന്നു വന്ന ഫിറോസിന് മനോരമ ചാനലിന്റെ സോഷ്യൽ സ്റ്റാർ ഓഫ് ദി ഇയർ പുരസ്‌കാരം മുതൽ ഒട്ടനവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആദ്യമായി ബഹ്‌റൈനിലെത്തിയപ്പോൾ മാറ്റ് ബഹ്‌റൈൻ അദ്ദേഹത്തെ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. ബഹ്‌റൈനിലെ നല്ലവരായ പ്രവാസികളെയും സാമൂഹിക പ്രവർത്തകരെയും നേരിൽ കാണുന്നതിനും ബഹ്‌റൈനിൽ ജീവകാരുണ്ണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന മുഖ്യധാര സംഘട കളുടെ സ്നേഹോഷ്മളമായ പൊതുസ്വീകരണം ഏറ്റു വാങ്ങുന്നതിനായുമാണ് ഫിറോസ് എത്തിച്ചേരുന്നത്.

പ്രമുഖ ഗായകൻ സലീം കോടത്തൂർ, ഫിറോസിന്റെ പ്രവർത്തനങ്ങൾ ക്ക് ചുക്കാൻ പിടിക്കുന്ന ജംഷീർ വടഗിരിയിൽ, രാജേഷ് രാമൻ കൊടുങ്ങല്ലൂർ എന്നിവരും ഫിറോസിനൊപ്പം എത്തുന്നുണ്ട്. ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന സംഘടനാ നേതാക്കളെ ഉൾപ്പെടുത്തി അടുത്ത ദിവസം തന്നെ വലിയ സംഘടക സമിതിക്കു രൂപം നൽകുമെന്നും സാമൂഹിക പ്രവർത്തകനായ ഗഫൂർ കൈപ്പമംഗലം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഗഫൂർ കൈപ്പമംഗലം: 33440197, സൈഫുദ്ധീൻ കൈപ്പമംഗലം 35476523 എന്നിവരുമായി ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!