ബഹ്റൈൻ അയ്യപ്പ സമാജം മകരവിളക്ക് മഹോത്സവം ഇന്ന്(ബുധൻ)

മനാമ: ബഹ്‌റൈൻ അയ്യപ്പ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മനാമ THMC ഹാളിൽ മകരവിളക്ക് മഹോത്സവം ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ന് (ജനുവരി 15) ബുധനാഴ്ച വൈകിട്ട് ആറു മണിക്ക് പ്രാഥമിക പൂജകളോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് അയ്യപ്പ സ്തോത്രത്തിനു ശേഷം 6 .15 നു കേരളത്തിലെ പ്രശസ്ത ഗായിക സൂര്യ ഗായത്രി നേതൃത്വം നൽകുന്ന സൂര്യ സംഗീതം എന്ന ഭക്തിഗാനാമൃതം അരങ്ങേറും. ഗണരാജ കാർലെ  (വയലിൻ), അനിൽ പി വി (മൃദംഗം), പ്രശാന്ത് (തബല), ശൈലേഷ് മാരാർ (എക്സ്ട്രാ പെർക്യൂഷൻ ) എന്നീ കലാകാരൻമാർ പക്കമേളത്തിൽ അകമ്പടി സേവിക്കും. 9 .30 നു മഹാപ്രസാദവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 39338100, 39467939, 39848590, 39094296, 38319940 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.