ഒഐസിസി യൂത്ത്‌ വിങ് ‘യുവ 2020’: ഹൈബി ഈഡൻ പങ്കെടുക്കും, സലാം മമ്പാട്ടുമൂലക്ക് സോഷ്യൽ സർവ്വീസ് എക്സലൻസ് അവാർഡ്

മനാമ: ബഹ്‌റൈൻ ഒഐസിസി യൂത്ത്‌ വിങ് ആറാമത് വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന യുവ 2020 ജനുവരി 23 ന് വൈകിട്ട് 7 മണിക്ക് നടക്കും. സൽമാനിയ കെസിഎ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങ് എറണാകുളം എം.പി ഹൈബി ഈഡൻ ഉദ്‌ഘാടനം ചെയ്യും. ഒഐസിസി യൂത്ത്‌ വിങ് ബഹ്‌റൈനിലെ മികച്ച സാമൂഹ്യ പ്രവർത്തകന് ഏർപ്പെടുത്തിയ സോഷ്യൽ സർവ്വീസ് എക്സലൻസ് അവാർഡ് സാമൂഹ്യ സേവന രംഗത്ത്‌ ആത്മാർത്ഥതയുടെ മുദ്ര പതിപ്പിച്ച നിസ്വാർത്ഥനായ സാമൂഹ്യ പ്രവർത്തകൻ സലാം മമ്പാട്ടുമൂലക്ക് സമർപ്പിക്കും. കൈരളി പട്ടുറുമാൽ വിന്നർ ഷമീർ ചാവക്കാട് നയിക്കുന്ന ഗാനമേളയും ചടങ്ങിനോടനുബന്ധിച്ച് നടക്കും. ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുമെന്ന് യൂത്ത്‌ വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം അറിയിച്ചു.