നോർക്ക ക്ഷേമനിധി പദ്ധതികളുടെ വിശദീകരണയോഗം നാളെ(വെള്ളി) മുഹറഖിൽ

മനാമ: ബഹ്റൈൻ പ്രതിഭ മുഹറഖ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നോർക്ക – പ്രവാസി ക്ഷേമനിധി പദ്ധതികളെപറ്റി വിശദീകരിക്കുന്നതിനും സംശയങ്ങൾ ദുരീകരിക്കുന്നതിനും വേണ്ടി ഒരു യോഗം ജനുവരി 17 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് മുഹറഖ് ഹാലയിലെ യൂസഫ്‌ ഹസൻ മജ്ലിസിൽ വെച്ച് ചേരുന്നതായി മുഹറഖ് യൂണിറ്റ് പ്രസിഡന്റ് ജയപ്രകാശ് സെക്രട്ടറി ബിനുകരുണാകരൻ എന്നിവർ അറിയിച്ചു. പ്രസ്തുത പരിപാടിയിൽ നോർക്ക ലീഗൽ കൺസൽടെന്റ് അഡ്വ : ശ്രീജിത്ത് കൃഷ്ണൻ പ്രവാസികളുടെ നിയമപരമായ സംശയങ്ങൾക്ക് മറുപടി നൽകുന്നതാണ്. നോർക്ക പദ്ധതികളെക്കുറിച്ച് കെ ടി സലീമും ക്ഷേമനിധി പദ്ധതികളെക്കുറിച്ച് ഷെറീഫ് കോഴിക്കോടും വിശദീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു. അന്നേദിവസം നോർക്കയുടെയും ക്ഷേമനിധിയുടെയും അംഗ്വത്വ രെജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണെന്നും അറിയിച്ചു

എല്ലാ പ്രവാസികളും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. അന്വേഷണങ്ങൾക്ക്: 33477101 / 36222524 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.