മനാമ: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ക്രിസ്തുമസ്സ് പുതുവത്സര പരിപാടികൾ സമാപിച്ചു. സഗയയിലെ KCA ഹാളിൽ വെച്ചു സംഘടിപ്പിച്ച ആഘോഷത്തിൽ നിരവധി പ്രവാസി മലയാളികൾ പങ്കെടുത്തു.
ആഘോഷ പരിപാടികൾ ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ഉദ്ഘാടനം ചെയ്തു. Mrs.കേരള ബ്യൂട്ടിഫുൾ ആക്റ്റീവ് പേഴ്സണാലിറ്റി 2019-2020 വിന്നറും, ബഹ്‌റൈൻ റേഡിയോ മിർച്ചി RJയുമായ ഐശ്വര്യ വിനീത് സ്പെഷ്യൽ ഗസ്റ്റ് ആയിരുന്നു.
യുസുഫ് അലി അധ്യക്ഷത വഹിച്ച ആഘോഷ പരിപാടിയിൽ, ജനറൽ സെക്രട്ടറി മുഹമ്മദ് ഷുഹൈബ് സ്വാഗതം ആശംസിച്ചു. ബഹ്‌റൈൻ ചാപ്റ്റർ രക്ഷാധികാരി മനോഹരൻ പാവറട്ടി ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കൺവീനർ ഷിബു ചാവക്കാട് നന്ദിയും പറഞ്ഞു.
ചടങ്ങിൽ നമ്മൾ ചാവക്കാട്ടുകാർ ബഹ്‌റൈൻ ചാപ്റ്ററിലെ അംഗവും, ഇത്തവണ ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം സെക്രട്ടറിയുമായി തെരെഞ്ഞുടുത്ത ഫിറോസ് തിരുവത്രയെ പൊന്നാടയണയിച്ചു ആദരിച്ചു.
ആഘോഷ പരിപാടികൾക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വൈശാഖ്, അഭിലാഷ്, സുഹൈൽ, സകരിയ, ബാലു, റംഷാദ്,സുജിത്, എന്നിവരും, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ഫാറൂഖ്, നസീബ്, ഫഹദ്, സജീർ, സമദ്, നാസർ, ഷുഹൈബ്, എന്നിവരും നേതൃത്വം നൽകി.