മനാമ: ഐസിഎഫ് ഇസാടൗൺ സുന്നി സെന്ററിൻറ്റെയും മജ്മഉ തഅലീമിൽ ഖുർആൻ മദ് റസയുടെയും ഉദ്ഘാടനം ഇന്ന് 17-1-2020 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മസ്ജിദു രിള് വാൻ ഇമാം കൂടിയായ ശൈഖ് മുഹമ്മദ് അബ്ദുൽ വഹാബ് നിർവഹിക്കും, സുന്നി സെന്റർ, മജ്മഉ തഅലീമിൽ ഖുർആൻ മദ് റസ്സ, ഹാദിയ വിമൺസ് അക്കാദമി തുടങ്ങി ഐസിഎഫിൻറ്റെ വിവിധ പദ്ധതികൾക്കെല്ലാം പ്രത്യേകം സംവിധാനങ്ങളും സൗകര്യങ്ങളും സംവിധാനിച്ചുള്ള സെന്റർ ഉദ്ഘാടനത്തിന് അറബി പ്രതിനിധികൾക്ക് പുറമെ ഐസിഎഫ് നാഷണൽ സെൻട്രൽ നേതാക്കൾ പ്രവർത്തകർ രക്ഷിതാക്കൾ സംബന്ധിക്കും.