മാസ് ബഹ്റൈൻ ‘അമൃതവർഷം 2020’ ഫെബ്രുവരി മൂന്നിന് ഇന്ത്യൻ ക്ലബ്ബിൽ: സംഘാടക സമിതി രൂപീകരിച്ചു

മനാമ: സംപൂജ്യ സ്വാമി അമൃത സ്വരൂപാനന്ദപുരി (ഫെബ്രുവരി മൂന്ന് തിങ്കളാഴ്ച) ഇന്ത്യൻ ക്ലബ്ബ് അങ്കണത്തിൽ വെച്ച് പ്രത്യേക പ്രഭാഷണം നടത്തുന്നതിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു. മനാമ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മുഖ്യ പുരോഹിതൻ ശാസ്ത്രി ശ്രീ വിജയകുമാർ ചെയർമാനായി രൂപീകരിച്ച അൻപതംഗ സംഘാടക സമിതിയിൽ ബഹ്റിൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ്, സ്പാക് ഡബ്യൂഎൽഎൽ ചെയർമാൻ പി ഉണ്ണികൃഷ്ണൻ എന്നിവരെ വൈസ് ചെയർമാൻമാരായും ചന്ദ്ര ബോസ്, പമ്പാവാസൻ നായർ, സുധീർ തിരുനിലത്ത്, കൃഷ്ണകുമാർ, രാമദാസ്, വർഗ്ഗീസ് കാരയ്ക്കൽ, ഫ്രാൻസിസ് കൈതാരം, ജോബ് ജോസഫ്, പ്രദീപ്, സന്തോഷ് കൈലാസ്, സുരേഷ് കുമാർ, ശ്രീനിവാസ് തുടങ്ങിയവരെ കൺവീനർമാരായും തിരഞ്ഞെടുത്തു.

മാതാ അമൃതാനന്ദമയി മഠത്തിന്റെ വൈസ് ചെയർമാനും അമൃതാനന്ദമയി ദേവിയുടെ സന്യാസശൃംഖലയിലെ പ്രഥമ ശിഷ്യനുമാണ് സംപൂജ്യ സ്വാമി അമൃത സ്വരൂപാനന്ദപുരി .അദ്ദേഹത്തോടൊപ്പം ഇന്റഗ്രേറ്റഡ് അമൃത മെഡിറ്റേഷൻ ടെക്നിക്സ് (ഐ.എ.എം) ന്റെ മുഖ്യ അധ്യാപകനായ ബ്രഹ്മചാരി ശ്രീ അമിത്തും പങ്കെടുക്കുന്നതായിരിക്കും.

അന്നേ ദിവസം തന്നെ ബി.ആർ അമിത്തിന്റെ ഐ.എ.എം ടെക്നിക് യോഗയും ധ്യാനവും നടത്തപ്പെടുന്നതാണ്. ഈ കാലഘട്ടത്തിൽ മനുഷ്യൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ നേരിടുന്നതിനും ശാരീരികവും, ആത്മീയവുമായ ആരോഗ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള വിശ്രമം, ശ്വസന വ്യായാമങ്ങൾ, അന്തർ ദർശനം എന്നിവയ്ക്കായി യോഗാസനങ്ങളെ ഘട്ടങ്ങളായി യോജിപ്പിച്ചു കൊണ്ട് സവിശേഷമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു രീതിയാണ് (I. A. M) ഇന്റഗ്രേറ്റഡ് അമൃത മെഡിറ്റേഷൻ ടെക്നിക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദിവസവും 20 മിനിറ്റ് മാത്രം ദൈർഘ്യമുള്ള പരിശീലനമാണിതെന്നും താൽപര്യമുള്ളവർക്ക് ഓൺലൈനായി രജിസ്ട്രർ ചെയ്യാമെന്നും സംഘാടകർ അറിയിച്ചു.
രജിസ്ടേഷനും മറ്റു വിവരങ്ങൾക്കും +973 39077696, 39896467, 39259947 എന്നീ നമ്പറുകളിലോ massbahrain@gmail.com എന്ന മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

ഓൺലൈൻ രെജിസ്ട്രേഷൻ ലിങ്ക്:  https://forms.gle/EK8yEuLnHvXNbk2Q6

സംപൂജ്യ സ്വാമി അമൃത സ്വരൂപാനന്ദപുരി

കാര്യപരിപാടികൾ:
ആദ്യ സെഷൻ -3/2/2020
6 Am മുതൽ 10.30 AM വരെ
വേദി – ഇന്ത്യൻ ക്ലബ്ബ്

രണ്ടാമത്തെ സെഷൻ – 3 /2/2020
വൈകിട്ട് 7 pm മുതൽ 10 PM വരെ
വേദി – ഇന്ത്യൻ ക്ലബ്ബ്
മുഖ്യ അതിഥി – സംപൂജ്യ സ്വാമി അമൃത സ്വരൂപാനന്ദപുരി (വൈസ് ചെയർമാൻ, മാതാ അമൃതാനന്ദമയീ മഠം)
സംഭാഷണ വിഷയം: The Circle of Life (ജീവിത വളയം) തുടർന്ന് പ്രബുദ്ധമായ പ്രഭാഷണങ്ങളും, സ്വാമിജിയുടെ ഭജൻസും ഉണ്ടായിരിക്കുന്നതാണ്

എല്ലാ പ്രിയ ജനങ്ങളേയും ദേശഭേദമന്യേ പരിപാടിയിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുന്നതായി മാസ് ബഹ്റൈൻ ഭാരവാഹികൾ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.