bahrainvartha-official-logo
Search
Close this search box.

“ആ ഉടുപ്പ് വേണ്ടാതിരിക്കുകയാണോ? കളയരുത്, ആവശ്യക്കാരുണ്ട്!” : ‘സുഹൃത്തിനൊരു വസ്ത്രം’ പദ്ധതിയുമായി പ്രതീക്ഷ ബഹ്റൈൻ

SquarePic_20200118_11253727

മനാമ: നമ്മുടെ പലരുടെയും വീടുകളിൽ ഫാഷൻ മാറിയത് മൂലമോ, അളവ് പാകമാകാത്തത് മൂലമോ ഉപയോഗിക്കാൻ പറ്റാത്ത, ചീത്തയകാത്ത വസ്ത്രങ്ങൾ ഇരിക്കുന്നുണ്ടാകില്ലേ? സ്ഥലം പാഴാക്കി ഇരിക്കുന്ന അവ ഒരു ആവശ്യക്കാരന്‍റെ കൈകളില്‍ എത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ അതൊരു കാരുണ്യപ്രവൃത്തി കൂടിയാകും. അങ്ങനെയൊരു സാധ്യതയെ മുന്നോട്ട് വയ്ക്കുകയാണ് ബഹറൈനിലെ ജീവകാരുണ്യ സംഘടനയായ ഹോപ്പ് ബഹ്‌റൈൻ.

സംഘടനയുടെ ആരംഭകാലം മുതൽ പിന്തുടരുന്ന ആശയമായ ‘സുഹൃത്തിനൊരു വസ്ത്രം’ ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും തുടങ്ങുന്നത്. തുച്ഛമായ ശമ്പളത്തിന് പ്രവാസജീവിതം നയിക്കുന്നവരും ലഭിക്കുന്ന ശമ്പളം കൊണ്ട് പുതിയ ഒരു വസ്ത്രം വാങ്ങാൻ പോലും സാധിക്കാത്തതുമായ അനേകം പേരാണ് ബഹ്‌റൈനിൽ ജീവിക്കുന്നത്. ഉപയോഗിക്കാതെ മാറ്റി വച്ചിരിക്കുന്ന വസ്ത്രങ്ങൾ കഴുകി, തേച്ച് ഹോപ്പ് പ്രവർത്തകരെ ഏൽപ്പിച്ചാൽ അർഹതപ്പെട്ട കൈകളിലേക്ക് അവ എത്തിച്ചു കൊടുക്കും.

”കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന ക്ലീനിങ് തൊഴിലാളികളും, വളരെ കാലമായി ശമ്പളം ലഭിക്കാതെ കഷ്ടപ്പെടുന്നവരുമായ പ്രവാസികള്‍ തങ്ങൾക്ക് ലഭിക്കുന്ന തുച്ഛമായ ശമ്പളം സ്വന്തം ആവശ്യങ്ങൾ പലതും മാറ്റി വച്ചുകൊണ്ട് വീട്ടിലേയ്ക്ക് അയയ്ക്കുകയാണ് പതിവ്. വീട്ടിലെ ആവശ്യങ്ങൾ കൂടുമ്പോൾ അങ്ങനെ ചെയ്യേണ്ടി വരുന്ന അവർക്ക് വൃത്തിയുള്ള ഒരു വസ്ത്രം ആഡംബരം അല്ല, അത് അത്യാവശ്യമാണ്. നിങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് ഉപയോഗമില്ലാതെ വെറുതെ ഇരിക്കുന്ന ഉപയോഗയോഗ്യമായ വസ്ത്രം അത് ഒരെണ്ണമേ ഉള്ളു എങ്കിൽ പോലും ഹോപ്പിനെ അറിയിച്ചാൽ ബഹ്റൈനിൽ എവിടെയും വന്നു കളക്ട് ചെയ്തു അർഹരായവർക്ക്‌ അവർ അവ എത്തിച്ചു നൽകും.” ഹോപ്പ് ബഹറൈന്‍ ഭാരവാഹികള്‍ പറയുന്നു.

പുരുഷൻമാരുടെ വസ്ത്രങ്ങൾ ആണ് ലേബർ ക്യാമ്പുകളിൽ നല്കാൻ സാധിക്കുക എന്നതിനാൽ നിലവില്‍ സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ ഒഴിവാക്കി പുരുഷന്മാരുടെ വസ്ത്രങ്ങൾ ശേഖരിക്കാനാണ് സംഘടനയുടെ തീരുമാനം.

വസ്ത്രങ്ങള്‍ നല്‍കാനും വിവരങ്ങള്‍ക്കുമായി താഴെ പറയുന്ന നമ്പറുകളില്‍ വിളിക്കാവുന്നതാണ് :

മനാമ, ഗുദൈബിയ -3809 3669 (ഷിജു), 3644 6223 (വിനു), 3340 1786 (സിബിൻ)
സൽമാനിയ, ഖമീസ് – 3777 5801 (ഗിരീഷ്), 3988 9317 (ജയേഷ്), 3323 0104 (ലിജോ)
ജുഫൈർ, ഉമ്മ്‌-അൽ-ഹസ്സം -3934 2440 (പ്രിന്റു) , 3914 3241 (ജെറിൻ)
മുഹറഖ്, ഹിദ് – 3672 6552 (ജാക്‌സ്), 3310 3893 (അശോകൻ)
റിഫ, സിത്ര – 3535 6757 (ജോഷി ), 3412 5135 (അൻസാർ)
ബുദൈയ്യ, സാർ – 6637 1305 (റിഷിൻ), 3662 1954 (ഷാജി)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!