മനാമ: രുചിയേറും കടല്‍ വിഭവങ്ങളൊരുക്കി വച്ച് സ്വാഗതം ചെയ്യുകയാണ് റിഫയിലെ ‘ഇത്താത്താസ്’ റെസ്റ്റോറന്‍റ്. ജനുവരി 19 ന് നടക്കുന്ന ഒന്നാം വാര്‍ഷികാഘോത്തോടനുബന്ധിച്ചാണ് റസ്റ്റോറന്‍റില്‍ സീഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ചെമ്മീനും കൂന്തലും നെയ്മീനുമൊക്കെയായി സമുദ്ര വിഭവങ്ങളുടെ ഒരു നിരതന്നെ നാവില്‍ വെള്ളമൂറൂന്ന സ്വാദിലും മികച്ച ഗുണനിലവാരത്തിലും ‘ഇത്താത്താസ്’ തയ്യാറാക്കുന്നു. സ്പെഷല്‍ സമുദ്രസദ്യയാണ് വേറിട്ട ഐറ്റം. ഇലനിറയെ കടല്‍വിഭവങ്ങള്‍ വേറിട്ട രുചിയോടെ ആസ്വദിക്കാം. ഒപ്പം ലോകപ്രശസ്തമായ തലശ്ശേരി ദം ബിരിയാണിയില്‍ നടത്തുന്ന മീന്‍ മാജിക്കും. മസാലയ്‌ക്കും കൈമ അരിക്കുമൊപ്പം ദമ്മില്‍ വേവുന്ന മീന്‍രുചി കൂടിയാകുമ്പോള്‍ ‘ഇത്താത്താസി’ല്‍ ഭക്ഷണപ്രിയരെ കാത്തിരിക്കുന്നത് അവിസ്മരണീയമായ അനുഭവമാണ്.
ബഹ്റൈന്‍ അല്‍ റിഫയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപമാണ് ‘ഇത്താത്താസ്’ റെസ്റ്റോറന്‍റ്.