സ്വപ്നവിവാഹങ്ങള്‍ക്ക് ലോകത്തെ പ്രധാന ഐലന്‍റ് വെഡിങ്ങ് ഡെസ്റ്റിനേഷനായി ബഹ്റൈനും

മനാമ: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളലര്‍ തങ്ങളുടെ ആഘോഷ നിമിഷങ്ങളുടെ വേദിയായി ബഹ്റൈനെ തിരഞ്ഞെടുക്കുന്നതായി ദി ബഹ്റൈന്‍ ടൂറിസം & എക്സിബിഷന്‍സ് അതോറിറ്റി. പാര്‍ട്ടികള്‍ക്കും വിവാഹങ്ങള്‍ക്കുമായി തിരഞ്ഞെടുക്കപ്പെടുന്ന സ്ഥലമായി ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ രാജ്യത്തെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് വിജയം കണ്ടിരിക്കുന്നത്. BTEA യുടെ ശ്രമഫലമായി ഇപ്പോള്‍ ലോകത്തെ പ്രധാനപ്പെട്ട ഐലന്‍റ് വെഡിങ്ങ് ഡെസ്റ്റിനേഷനാണ് ബഹ്റൈന്‍.


നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മാത്രം എട്ട് ഇന്ത്യന്‍ വിവാഹങ്ങള്‍ക്ക് ബഹ്റൈന്‍ ആതിഥേയത്വം വഹിച്ചു. 3000 ത്തോളം പേര്‍ പങ്കെടുത്ത ഈ വിവാഹങ്ങളിലെത്തിയ 2400 പേര്‍ ബഹ്റൈന്‍റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയറാണ് യാത്രയ്ക്ക് ഉപയോഗിച്ചത്. BTEA യുടെ ഏകോപനത്തിലൂടെ നടന്ന ഈ ചടങ്ങുകള്‍ 5.5 മില്ല്യണ്‍ യു.എസ്. ഡോളറാണ് രാജ്യത്തെ സമ്പത് ഘടനയ്ക്ക് സംഭാവന ചെയ്തത്.


ആഡംബര ഹോട്ടലുകളും മറ്റ് സൗകര്യങ്ങളും ആവശ്യപ്പെടുന്ന രുചികളുമടക്കം ടൂറിസം മേഖലകയിലെ ഇന്‍ഫ്രാസ്ട്രക്ചറിലുണ്ടായിട്ടുള്ള വലിയ വികസനം ഈ മേഖലക്ക് ഉണര്‍വ് പകര്‍ന്നിട്ടുണ്ട്. ലോകോത്തര ഹോട്ടലുകളും റസ്റ്റോറന്‍റുകളും അടങ്ങുന്ന ആധുനിക നഗരസൗകര്യങ്ങളും പൗരാണിക സ്ഥലങ്ങളുടെ മനോഹാരിതയും ഒത്തുചേരുന്ന ബഹറൈനെ മികച്ച വെഡിങ്ങ് ഡെസ്റ്റിനേഷനാക്കി മാറ്റാന്‍ BTEA കൃത്യമായ നയങ്ങള്‍ രൂപീകരിച്ച് നടപ്പിലാക്കിയിട്ടുണ്ട്.

 

Image credit: Bahrain News Agency