അൽ ഫുർഖാൻ ഖൈമ: ഒരുക്കങ്ങൾ പൂർത്തിയാകുന്നു

മനാമ: “മരുഭൂവിലൊരു രാവ്” എന്ന ശീർഷകത്തിൽ ഈ മാസം 24 വെള്ളിയാഴ്ച നടക്കാനിരിക്കുന്ന അൽ ഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ഖൈമ പ്രോഗ്രാമിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സ്വാഗത സംഘം ജന കൺവീനർ അറിയിച്ചു. വൈകുന്നേരം 4:30 മുതൽ 11 മണിവരെ നടക്കുന്ന പരിപാടിയിൽ കുട്ടികൾക്കും പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേക കലാ കായിക വിജ്ഞാന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മദ്രസ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ദഫ്‌ മുട്ട്, ഒപ്പന, കോൽക്കളി, ഇസ്ലാമിക ഗാനങ്ങൾ, ആംഗ്യ പാട്ട്, ഇസ്ലാമിക ക്വിസ്, ബാല വിരുന്ന് എന്നിവക്കു പുറമെ മുതിർന്നവർക്കും പങ്കെടുക്കാവുന്ന തരത്തിലുള്ള കസേര കളി, ലെമൺ സ്പൂൺ റെയ്‌സ്, ചാക്ക് നടത്തം, കമ്പവലി തുടങ്ങിയ നാടൻ കായിക ഇനങ്ങളും പരിപാടിയുടെ ഭാഗമായി നടക്കും. കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും ബന്ധപെടുക: 39207830,39807246,35509112.