ബഹ്റൈൻ കറുകപുത്തൂർ കൂട്ടായ്മ രണ്ടാം വാർഷികവും ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളും സംഘടിപ്പിച്ചു

മനാമ: കറുകപുത്തൂർ കൂട്ടായ്മ ബഹ്‌റൈന്റെ രണ്ടാമത് വാർഷികവും ക്രിസ്മസ് ന്യൂയർ പ്രോഗ്രാമും സ്നേഹസംഗമം 2020 എന്നപേരിൽ സൽമാനിയ സഗയാ റെസ്റ്റോറന്റ് ഹാളിൽവെച്ചു സംഘടിപ്പിച്ചു. പ്രസിഡന്റ് വിൻസെന്റ് അധ്യക്ഷനായ യോഗത്തിൽ സെക്രടറി ഗഫൂർ സ്വാഗതം ആശംസിച്ചു. മുദ്‌രികത്ത്, മണികണ്ഠൻ, ഷമീർ, അഫ്സൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘടനാ പ്രവർത്തനങ്ങൾക്ക് തുടക്കം മുതലേ നേതൃത്വം നൽകിയ ഷിഹാബ് കറുകപുത്തൂരിനെ പൊന്നാട അണിയിച്ചു ആദരിച്ചു.

നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ സുകുമാരൻ കിലുക്കം ടീമിന്റെ നാടൻപാട്ടും ഗാനമേളയും, സിനിമാറ്റിക് ഡാൻസും കോമഡിഉത്സവം ഫെയിo രാജേഷ് പെരുങ്ങുഴി ടീം അവതരിപ്പിച്ച കോമഡി സ്കിറ്റുകളും PKS കളരി വിദ്യാർത്ഥികളുടെ കളരിഅഭ്യാസങ്ങളും പരിപാടിക്ക് മികവേകി.ചാരിറ്റിയുടെ ഭാഗമായി നാട്ടിലെ നിർധരരായ രോഗികൾക്ക് ചികിത്സാസഹായം നൽകാൻ തീരുമാനിച്ചു. മുഹമ്മദ് അലിയാർ നന്ദി രേഖപ്പെടുത്തി. കബീർ, ഷാജു, അസീസ്, മൊയ്‌ദീൻ, ഷാജി, മാനുട്ടി, ജലീൽ, അബൂബക്കർ, ഷാജിമോൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.