മനാമ: പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ഉപദേഷ്ടാക്കളുടെ (Foreign advisers) കരാര്‍ ഈ മാസം അവസാനത്തോടെ റദ്ദാക്കിയേക്കുമെന്ന് അക്ബര്‍ അല്‍ ഖലീജ് റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രാലയങ്ങളേയും ഗവര്‍ണ്‍മെന്‍റ് സ്ഥാപനങ്ങളേയും ഇക്കാര്യം അറിയിച്ചു കഴിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.
50 വയസ്സ് കഴിഞ്ഞ പ്രവാസി ജീവനക്കാരേയും വളന്‍ററി റിട്ടയര്‍മെന്‍റിന് ശേഷം താല്‍ക്കാലികാടിസ്ഥാനത്തില്‍ ഉപദേഷ്ടാക്കളായി ജോലി ചെയ്യുന്ന ബഹ്റൈന്‍ പൗരന്‍മാരേയും ഈ തീരുമാനം ബാധിക്കും. 12 ബഹ്റൈനി അഡ്വൈസര്‍മാരേയും നിരവധി വിദേശ ജീവനക്കാരേയും ഇത് വരെ പിരിച്ചു വിട്ട് കഴിഞ്ഞു. ആകെ ജീവനക്കാരില്‍ 16% ഇപ്പോള്‍ പ്രവാസികളാണുള്ളത്.