മനാമ: കണ്ണൂർ ജില്ലാ പ്രവാസി അസ്സോസിയേഷന്റെ മെഗാ ന്യൂ ഇയർ സെലിബ്രേഷൻ & മെംബേർസ് നൈറ്റ് വെള്ളിയാഴ്ച (17/01/2020) വൈകിട്ട് അദ്ലിയയിലുള്ള ബാങ്ങ് സാങ് തായ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
വിവിധയിനം കലാപരിപാടികളും മത്സരങ്ങളും, പയ്യന്നുർ സൗഹൃദയ നാടൻപാട്ട് സംഘത്തിന്റെ നാടൻ പാട്ടും കൂടിച്ചേർന്ന് ആഘോഷ ഭരിതമായ സായാഹ്നം ഒരുക്കി.
4 പിഎം ഡയരക്ടർ പ്രദീപ് പുറവങ്കര മുഖ്യാതിഥിയായ ചടങ്ങിൽ പ്രസിഡന്റ് റിതിൻ രാജ് സെക്രട്ടറി ശ്രീ സൂരജ് നമ്പ്യാർ എന്നിവർ സംസാരിച്ചു അസോസിയേഷന്റെ മുൻ സെക്രട്ടറിമാരായ അജിത് കുമാർ രാധാകൃഷ്ണൻ തെരുവത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. കണ്ണൂർകാരുടെ രണ്ടു സംഘടനകൾ ഒന്നിച്ചു ചേർന്നതിനു ശേഷമുള്ള പ്രഥമ പരിപാടി വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിട്ടു നിൽക്കുന്നവരെ പതിയെ അസ്സോസിയേഷനിലേക്ക് കൊണ്ട് വരാനുള്ള എല്ലാ ശ്രമങ്ങളും സജീവമായി നിലനിർത്തുമെന്ന് പ്രദീപും രാധാകൃഷ്ണനും വേദിയിൽ വച്ച് ഉറപ്പു നൽകി.
അനിൽ കുമാർ, ഷംന സാജുറാം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് രവി കണ്ണൂർ നന്ദി പ്രകാശിപ്പിച്ചു.