അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാൻ മനാമ സെൻട്രൽ മാർക്കറ്റ് സന്ദർശിച്ചു

മനാമ :രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബഹറിനിൽ എത്തിയ അരൂർ എം എൽ എ ഷാനിമോൾ ഉസ്മാൻ മനാമ സെൻട്രൽ മാർക്കറ്റ് സന്ദർശിച്ചു. സാധാരണക്കാരായ പ്രവാസി മലയാളികൾ ജോലി ചെയ്യുന്ന മാർക്കറ്റിൽ ഇത് രണ്ടാം തവണയാണ് എം എൽ എ എത്തുന്നത്.

2018 ൽ ബഹറിനിൽ എത്തിയപ്പോൾ മാർക്കറ്റ് സന്ദർശിച്ച എം എൽ എ, ഈ പ്രാവശ്യം ആളുകളുമായി ആശയവിനിമയം നടത്തണമെന്ന് ആവശ്യപെട്ടതിന്റെ അടിസ്ഥാനത്തിലാണ് ബഹ്‌റൈൻ ഐ വൈ സി സി യുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു സന്ദർശനം ഒരുക്കിയത്.

മാർക്കറ്റിൽ എത്തിയ എം എൽ എ സ്വദേശികളോടും പ്രവാസികളോടും കുശല അന്യോഷണം നടത്തി. പ്രാവാസികളുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാനുള്ള സമയം കണ്ടെത്തി എന്നത് പ്രശംസനീയമാണ്.


സാമൂഹിക പ്രവർത്തകനും കോണ്ഗ്രസ്സ് നേതാവുമായ നാസർ, സെന്റ്രൽ മാർക്കറ്റ് മലയാളി വ്യാപാരി അസോസിയേഷൻ പ്രസിഡന്റ് സലാം മമ്പാട്ട് മൂല, സെക്രട്ടറി അഷ്ക്കർ പൂഴിത്തല എന്നിവരുടെ നേതൃത്വത്തിൽ ഷാനിമോളെ സ്വീകരിച്ചു.
എംഎൽഎ യോടൊപ്പം ഐ വൈ സി സി ദേശീയ പ്രസിഡന്റ് അനസ് റഹിം, ജനറൽ സെക്രട്ടറി എബിയോൺ ആഗസ്റ്റിൽ, ട്രഷർ നിതീഷ് ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി സലിം, മുൻ പ്രസിഡന്റ്മാരായ വിൻസു കൂത്തപ്പിള്ളി, ബേസിൽ നെല്ലിമറ്റം, മുൻ ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷഫീക് കൊല്ലം, അൻസാർ, രാജേഷ് മരിയാപുരം, രഞ്ജിത് എന്നിവരും ഒപ്പമുണ്ടായിരുന്നു.