പാൻ ബഹ്റൈൻ ‘ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ്’ ദീപാ മനോജിന് സമ്മാനിച്ചു

IMG-20200122-WA0003

മനാമ: പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹറൈൻ) -യുടെ ക്രിസ്തുമസ് ന്യൂഇയർ ആഘോഷങ്ങളും അവാർഡ് നൈറ്റും അദ്ലിയ ബാങ് സാൻ തായ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

പാൻ സെക്രട്ടറി ജോയ് വർഗീസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് പി വി മാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. ബഹ്റൈനിലെ പാർലമെൻറ് അംഗം ഡോക്ടർ സൂസൻ മുഹമ്മദ് കമാൽ ചടങ്ങിൽ മുഖ്യാതിഥിയും ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള വിശിഷ്ടാതിഥിയും ആയിരുന്നു. കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, മുൻ പ്രസിഡണ്ട് ശങ്കർ പല്ലൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

പ്രസ്തുത ചടങ്ങിൽ വെച്ച് ഈ വർഷത്തെ “പാൻ ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ്” ദീപാ മനോജിന് സമ്മാനിച്ചു. വേദനിക്കുന്നവർക്ക്‌ സാന്ത്വനവും, വിധവകൾക്കും നിരാലംബർക്കും ആശ്രയവും, തണലും, തുണയും കൂട്ടുമായി ഒരു അമ്മ മനസ്സിൻറെ ലാളനയോടെ തന്റെ പേരിനെ അന്വർത്ഥമാക്കി നിറദീപമായി ഡൽഹിയിൽ തെളിഞ്ഞുനിൽക്കുന്ന ADLEY SOCIAL JUSTICE FOUNDATION സ്ഥാപക അംഗവും കൂടിയാണ് ദീപ മനോജ്.

പ്രസ്തുത ചടങ്ങിൽ വച്ച് പാനിൻറെ മുതിർന്ന അംഗങ്ങളായ ശങ്കർ പല്ലൂർ, മാത്യു എന്നിവരെ ആദരിച്ചു. മകൻറെ ചികിത്സയ്ക്കായി കഷ്ടത അനുഭവിക്കുന്ന ഗ്രേസി ഡൊമനിക്കിന് പാൻ ചാരിറ്റി കമ്മിറ്റി സ്വരൂപിച്ച 50,000 രൂപ കൺവീനർ റെയ്സൺ വർഗീസ് കൈമാറി.

പാൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും, “നർമ്മ ബഹ്റൈൻ” അവതരിപ്പിച്ച മിമിക്സ് കാർണിവൽ എന്നിവയും പരിപാടികൾക്ക് കൊഴുപ്പേകി. പാൻ കുടുംബാംഗം ബിജു ജോസഫ് പരിപാടികൾ നിയന്ത്രിച്ചു. മുൻ പ്രസിഡണ്ട് അഗസ്റ്റിൻ തോമസ് നന്ദിയും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!