ആഹ്ളാദത്തിമിര്‍പ്പില്‍ ദാദാഭായ് കണ്‍സ്ട്രക്ഷന്‍റെ പുതുവത്സരാഘോഷം

ദാഭായ് കണ്‍സ്ട്രക്ഷന്‍റെ പുതുവത്സരാഘോഷം വിപുലമായ ആഘോഷ പരിപാടികളോടെ നടന്നു. ജനുവരി 16 ന് സക്കീര്‍ ഡെസേര്‍ട് ക്യാംപില്‍ വച്ച് നടന്ന ആഘോഷത്തില്‍ മാനേജ്മെന്‍റും ജീവനക്കാരും കുടുംബാംഗങ്ങളും പങ്കുചേര്‍ന്നു.

വിവിധ സാംസ്കാരിക പരിപാടികളും കലാ കായിക മത്സരങ്ങളും ആഘോഷത്തിന്‍റെ ഭാഗമായി നടന്നു. വൈകീട്ട് 3.30 ന് വടംവലിയോടെ ആരംഭിച്ച പരിപാടി വിവിധ കളികള്‍ക്കും മത്സരങ്ങള്‍ക്കും ശേഷം രാത്രി 12 മണിയോടെ അവസാനിച്ചു.

ഷബീര്‍ ദാദാഭായ്(മാനേജിംഗ് ഡയറക്ടര്‍, ദദാഭായ് ഗ്രൂപ്പ്), അജിത് കുമാര്‍ (സി.ഇ.ഒ ദാദാഭായ് കണ്‍സ്ട്രക്ഷന്‍), മുഹമ്മദ് ഷബീര്‍ ദാദാഭായ്, സല്‍മാന്‍ ഷബീര്‍ ദാദാഭായ് എന്നിവര്‍ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ദാദാഭായ് കണ്‍സ്ട്രക്ഷന്‍സിനെ മുന്‍നിര സ്ഥാപനമാക്കി വളര്‍ത്തുന്നതില്‍ ജീവനക്കാരോടുള്ള കൃതഞ്ജത മാനേജ്മെന്‍റ് അറിയിച്ചു. സ്ഥാപനത്തില്‍ 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ഉണ്ണികൃഷ്ണന്‍, സൈലേഷ് ദോഷി, ബേബി ജോണ്‍, എസ്.സി. ബാനര്‍ജി, ലോകേഷ് സുത്തര്‍, അബൂബക്കര്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി ആദരിക്കുകയുമുണ്ടായി.

കലാ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണവും നടന്നു. ഓവറോള്‍ ട്രോഫി ടീം ബ്ളൂ കരസ്ഥമാക്കി. യദുകൃഷ്ണന്‍, വിപിന്‍, അനൂപ്, ജുബിന്‍, ജിഷ്ണ, ജെന്നിഫര്‍, ശാരി, ബെന്നി, സാജു ജോണ്‍, ശ്രീകേഷ്.ജി, വര്‍ഗ്ഗീസ് ജോസഫ്, ശൈലേഷ് ദോഷി, ഹരികൃഷ്ണന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിക്കപ്പെട്ടത്. ശാരദ അജിതും പരിപാടിയില്‍ സന്നിഹിതയായി.