ഇന്ത്യക്ക് റിപ്പബ്ളിക് ദിനാശംസകള്‍ നേര്‍ന്ന് ബഹ്റൈന്‍ ഭരണാധികാരികള്‍

ഇന്ത്യയുടെ 71-ാം റിപ്പബ്ളിക് ദിനത്തില്‍ ആശംസകളും അഭിനന്ദനങ്ങളും നേര്‍ന്ന് ബഹ്റൈന്‍ ഭരണാധികാരികള്‍. ഹിസ് മജസ്റ്റി കിങ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ, ഇന്ത്യന്‍ പ്രസിഡന്‍റ് രാംനാഥ് കോവിന്ദിന് അഭിനന്ദനങ്ങള്‍ അറിയിച്ചു.

പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ ഇന്ത്യന്‍ പ്രസിഡന്‍റിനും പ്രധാധമന്ത്രി നരേന്ദ്രമോദിക്കും ആശംസാ സന്ദേശങ്ങള്‍ അയച്ചു. കിരീടവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും പ്രഥമ ഡെപ്യൂട്ടി പ്രീമിയറുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും ഇന്ത്യക്ക് റിപ്പബ്ളിക് ദിനാശംസകള്‍ അറിയിച്ചു.

1950 ജനുവരി 26നാണ് ഇന്ത്യ ഒരു പരമാധികാര റിപ്പബ്ളിക് ആയത്. രാജ്യത്താകമാനം വമ്പിച്ച ആഘോഷങ്ങളാണ് റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് നടക്കുന്നത്.