ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ ജോലിക്കായി പോകുന്ന ഇന്ത്യൻ പൗരന്മാർക്ക് നിർബന്ധിത വിദേശകാര്യ മന്ത്രാലയ രജിസ്ട്രേഷൻ വ്യവസ്ഥ നടപ്പിലാക്കാൻ ആലോചന. വിദ്യാഭ്യസ ആവശ്യത്തിന് യാത്ര ചെയ്യുന്നവർക്ക് രജിസ്ട്രേഷൻ ആവശ്യമായി വന്നേക്കും. ഗൾഫ് ന്യൂസാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് ഡിജിറ്റൽ മാർഗം പോകുന്ന സ്ഥലത്തിന്റെയും പൂർണ്ണവിവരം രേഖപ്പെടുത്തി രജിസ്ട്രേഷൻ നടപ്പടി പൂർത്തികരിക്കണം. ഇതേ നിയമം നവംബറിൽ നടപ്പിലാക്കാൻ കേന്ദ്ര ഗവൺമെൻറ് ശ്രമിച്ചെങ്കിലും പ്രവാസി പ്രതിഷേധത്തെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. നിയമം പ്രാബല്യത്തിലായി കഴിഞ്ഞാൽ ബഹ്റൈൻ, യു എ ഇ അടക്കമുള്ള 18 രാജ്യങ്ങളിലേക്ക് പോകുമ്പോൾ രജിസ്ട്രേഷൻ പൂർത്തികരിക്കേണ്ടി വരും.