കൊറോണ വൈറസ്; സഹായമഭ്യര്‍ത്ഥിച്ച് ചൈനയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികള്‍

വൂഹാന്‍: ചൈനയില്‍ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ സഹായാഭ്യര്‍ത്ഥനയുമായി മലയാളി വിദ്യാര്‍ത്ഥികള്‍. ചൈനയില്‍ ഹുബെയിലുള്ള ത്രീ ഗോര്‍ഗസ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് നാലു പേര്‍ ലൈവ് വീഡിയോയില്‍ ആശങ്ക പ്രകടിപ്പിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. വൈറസ് ബാധയെത്തുടര്‍ന്ന് പൊതുഗതാഗത സംവിധാനത്തിനടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ സാധിക്കാതെ 86 ഓളം വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണെന്നും, അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരും നല്‍കിയിട്ടില്ലെന്നും അവര്‍ പരാതിപ്പെടുന്നു. കൊറോണ വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ച വൂഹാനില്‍ നിന്ന് ഏകദേശം 300 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ ഇവരുള്ളത്.

LIVE REPORT:

VIDEO: