മനാമ: ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സംഘടിപ്പിച്ച ദീപാലങ്കാര മത്സരത്തില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിന് വിജയം.
ഏഴു നിലകളിലെ ഷിഫ മെഡിക്കല്‍ സെന്റര്‍ കെട്ടിടം ദേശീയ ദിനാഘോഷത്തിനു മുന്നോടിയായി വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു. ബഹ്‌റൈന്‍ ദേശീയ പതാകയുടെ നിറത്തോടെയുള്ള അലങ്കാരം വര്‍ണകാഴ്ചകളൊരുക്കി. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഹിഷാം ബിന്‍ അബ്ദുല്‍ റഹ്മാന്‍ മുഹമ്മദ് അല്‍ ഖലീഫയില്‍ നിന്നും ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ സിഇഒ ഹബീബ് റഹ്മാനും ഡയരക്ടര്‍ ഷബീര്‍ അലിയും ചേര്‍ന്ന് മെമന്റോ ഏറ്റുവാങ്ങി.
മികച്ച ചികിത്സയും പരിചരണവുമായി ബഹ്‌റൈന്‍ ആരോഗ്യ മേഖലയില്‍ 16-ാം വര്‍ഷത്തിലേക്കു പ്രവേശിക്കുകയാണ് ഷിഫ. പുതിയ ഏഴു നില കെട്ടിടത്തില്‍ മെഡിക്കല്‍ സെന്ററും നേരത്തെയുള്ള കെട്ടിടത്തില്‍ ഡെന്റല്‍-പ്രീ എംപ്ലോയ്‌മെന്റ് മെഡിക്കല്‍ സെന്ററും പ്രവര്‍ത്തിക്കുന്നു. കാര്‍ഡിയോളജി, യൂറോളജി, കോസ്‌മെറ്റോളജി, ഓര്‍ത്തോഡോണ്ടിക്‌സ്, പീഡോഡോണ്ടിക്‌സ് തുങ്ങിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഷിഫയില്‍ ലഭ്യമാണ്.