മനാമ: മരുഭൂവിലൊരു രാവ് എന്ന ശീർഷകത്തിൽ അൽ ഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഖൈമ പ്രോഗ്രാം സംഘാടക മികവ് കൊണ്ടും വൈവിധ്യങ്ങളായ പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. അഹ്മദ് അബ്ദുൾറഹ്മാൻ ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകി. കുട്ടികളിൽ ഇസ്ലാമിന്റെ സംസ്കാരവും സ്വഭാവ ഗുണങ്ങളും വളർത്തിയെടുക്കാൻ ഉതകുന്ന തരത്തിലുള്ള സംഭാഷണം “ബാല വിരുന്ന്” ഹാരിസുദീൻ പറളി അവതരിപ്പിച്ചു. കുട്ടികളുടെ പ്രസംഗം, ഇസ്ലാമിക ഗാനങ്ങൾ, ആംഗ്യപ്പാട്ടുകൾ, ഒപ്പന, ദഫ്‌മുട്ട്, കോൽക്കളി എന്നിവക്ക് പുറമെ കായിക ഇനങ്ങളായ ബലൂൺ പൊട്ടിക്കൽ, കസേരകളി, ലെമൺ സ്പൂൺ റെയ്‌സ്, ചാക്ക് റെയ്‌സ്, കമ്പവലി എന്നിവയും നടന്നു. ബഷീർ മദനി, കുഞ്ഞമ്മദ് വടകര എന്നിവർ സമ്മാന വിതരണം നിർവഹിച്ചു.