മനാമ: ഐവൈസിസി ടുബ്ലി സൽമാബാദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പായസ വിതരണം സംഘടിപ്പിച്ചു. സൽമാബാദ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ലേബർ ക്യാമ്പുകളുടെ പരിസരത്താണ് പ്രവർത്തകർ പായസം തെയ്യാറാക്കി വിതരണം ചെയ്തത്. ഇന്ത്യൻ ചരിത്രത്തെ ആസ്പദമാക്കി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. വിവിധ ഏരിയയിൽ നിന്നുള്ള നൂറോളം പ്രവർത്തകർ മത്സരത്തിൽ പങ്കെടുത്തു .ഒന്നാം സ്ഥാനം നിധീഷ് ചന്ദ്രനും ,നിസാം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പായസ വിതരണം ഐ വൈ സി സി ദേശീയ ജനറൽ സെക്രട്ടറി ശ്രി എബിയോൺ അഗസ്റ്റിൻ ഉത്‌ഘാടനം ചെയ്തു . ദേശീയ ട്രഷർ നിധീഷ് ചന്ദ്രൻ, വൈസ് പ്രസിഡന്റ് ഫാസിൽ വട്ടോളി ,ജോയിന്റ് സെക്രട്ടറി സലിം ,ജോയിന്റ് ട്രഷർ ലൈജു തോമസ്,ചാരിറ്റി വിങ് കൺവീനർ മണികണ്ഠൻ ഗണപതി ,ആർട്സ് വിങ് കൺവീനർ ഷംസീർ വടകര,മുൻ ജനറൽ സെക്രട്ടറി റിച്ചി കളത്തുരുത്ത് എന്നിവർ സന്നിഹിതരായിരുന്നു . ഏരിയ പ്രസിഡന്റ് ശ്രി രഞ്ജിത്ത് പി എം ,ജമീൽ കെ, രാജൻ ബാബു, മനോജ്, മഹേഷ്, എബി എന്നിവരുടെ നേതൃത്വത്തിലാണ് പായസ വിതരണം നടത്തിയത്.
