രണ്ടാമത് ബഹ്റൈന്‍ ഡയബറ്റീസ്& എന്‍ഡോക്രൈന്‍ കോണ്‍ഫറന്‍സിന് വേദിയൊരുങ്ങി

രണ്ടാമത് ബഹ്റൈന്‍ ഡയബറ്റീസ് & എന്‍ഡോക്രൈന്‍ കോണ്‍ഫറന്‍സിന് ഫെബ്രുവരി 20 ന് തുടക്കമാകും. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനം, സുപ്രീം കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് പ്രസിഡന്‍റ് ലഫ്റ്റനന്‍റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അല്‍ ഖലീഫയുടെ രക്ഷാധികാരത്വത്തിലാണ് നടക്കുന്നത്.

റോയല്‍ ബഹ്റൈന്‍ ഹോസ്പിറ്റല്‍, ബഹ്റൈന്‍ ഡയബറ്റീസ് സൊസൈറ്റി, QTC കമ്പനി എന്നിവയോട് സഹകരിച്ചാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സമ്മേളനം നടത്തുന്നതെന്ന് കോണ്‍ഫറന്‍സ് ചീഫായ ഡോ. വിയാം ഹുസൈന്‍ (സീനിയര്‍ കണ്‍സള്‍ട്ടന്‍റ്, എന്‍ഡോക്രിനോളജി& ഡയബറ്റീസ്) പറഞ്ഞു.

ഈ മേഖലയിലെ നിരവധി വിദഗ്ധര്‍ പുത്തന്‍ ആശയങ്ങളും പ്രവണതകളും ചികിത്സാരീതികളും അടങ്ങുന്ന പേപ്പറുകള്‍ അവതരിപ്പിക്കും.