ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ കെ.പി.എ മജീദിന് സ്വീകരണം നല്‍കി

മനാമ: മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന് ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ സ്വീകരണം നല്‍കി. സിഞ്ചിലെ ഫ്രൻറ്സ് ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡൻറ് ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷനായിരുന്നു. സാമൂഹിക മേഖലയില്‍ അസോസിയേഷന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സാമുദായിക സൗഹാര്‍ദ മേഖലയില്‍ ഫ്രൻറ്സ് അസോസിയേഷന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കൂടുതല്‍ ശക്തമായി ഇത്തരം കാര്യങ്ങള്‍ തുടരണമെന്നും കെ.പി.എ മജീദ് ഉണര്‍ത്തി. ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതമാശംസിക്കുകയും വൈസ് പ്രസിഡന്‍റ് സഈദ് റമദാന്‍ നദ്വി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. കെ.എം.സി.സി കേന്ദ്ര നേതാക്കളും ഫ്രൻറ്സ് എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.