കൊറോണ വൈറസ്; ഗള്‍ഫ് രാജ്യങ്ങളുടെ അടിയന്തിരയോഗത്തില്‍ ബഹ്റൈനും പങ്കെടുത്തു

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഗല്‍ഫ് കോ-ഓപറേഷന്‍ കമ്മിറ്റി ചേര്‍ന്ന അടിയന്തര യോഗത്തില്‍ ബഹ്റൈന്‍ പ്രതിനിധികളും പങ്കെടുത്തു. 29-ാം തിയ്യതിയാണ് ജി.സി.സി സെക്രട്ടറിയേറ്റ് ജനറല്‍ വിളിച്ചു ചേര്‍ന്ന കമ്മ്യൂണിക്കബിള്‍ ഡിസീസ് കമ്മിറ്റി നടന്നത്.

എപിഡെമോളജി ആന്‍ഡ് പബ്ളിക് ഹെല്‍ത്ത് കണ്‍സല്‍റ്റന്‍റും പബ്ളിക് ഹെല്‍ത്ത് ഡയറക്ട്ടറിയേറ്റില്‍ ഡിസീസ് കണ്‍ട്രോല്‍ സെക്ഷന്‍റെ തലവനുമായ ഡോ.അദേല്‍ അല്‍ സയ്ദും സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സില്‍ ഇന്‍ഫക്റ്റസ് ഡിസീസ് കണ്‍സള്‍ട്ടന്‍റായ ഡോ. ജമീല അല്‍ സല്‍മാനും ബഹ്റൈനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തു.കൊറോണ വൈറസ് പടരുന്നതിലെ നിലവിലുള്ള സാഹചര്യങ്ങളും ചൈനയില്‍ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നതിനുള്ള പ്രോട്ടോക്കോളും യോഗം ചര്‍ച്ച ചെയ്തു. വൈറസ് ബാധിച്ച പ്രദേശങ്ങളില്‍ നിന്നുള്ള യാത്ര നിയന്ത്രിക്കേണ്ടത് പ്രധാനമാണെന്ന് യോഗം വിലയിരുത്തി.

ഒരു ജി.സി.സി രാജ്യത്ത് വൈറസ് ബാധ കണ്ടെത്തിയതിനാല്‍ ആ സാഹചര്യത്തെ നേരിടാന്‍ എടുക്കേണ്ട നടപടികളും ട്രീറ്റ്മെന്‍റ് പ്രോട്ടോക്കോളും യോഗത്തില്‍ പങ്കെടുത്തവര്‍ ചര്‍ച്ച ചെയ്തു. ഭീതി പരക്കുന്ന അന്തരീക്ഷം ഒഴിവാക്കാന്‍ മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രതയെ കുറിച്ചു യോഗത്തില്‍ സൂചിപ്പിക്കപ്പെട്ടു.

ജി.സി.സി രാജ്യങ്ങളില്‍ മുഴുവന്‍ പൗരന്‍മാരുടെയും സുരക്ഷ ഉറപ്പ് വരുത്താനുള്ള പരിശ്രമങ്ങളെ ഒരുമിച്ച് ചേര്‍ത്ത് വൈറസ് ബാധയില്‍ നിന്ന് വിമുക്തത നേടാനാണ് യോഗം ലക്ഷ്യം വെച്ചത്.