മുഹറഖ് മലയാളി സമാജത്തിന്‍റെ രണ്ടാം വാർഷികാഘോഷം നാളെ

മുഹറഖ് മലയാളി സമാജം രണ്ടാം വാർഷികാഘോഷം നക്ഷത്രരാവു സീസൺ 3 എന്നപേരിൽ വിപുലമായി ആഘോഷിക്കുന്നു.

ജനുവരി 31 വെളളിയാഴ്ച്ച വൈകിട്ട് 6 മുതൽ രാത്രി 11 വരെ മുഹറഖ് സയ്യാനി ഹാളിൽ ആഘോഷ പരിപാടികൾ നടക്കും. കഴിഞ്ഞ രണ്ട് വർഷക്കാലമായി മുഹറഖ് കേന്ദ്ര്മായി പ്രവർത്തിച്ചു വരുന്ന മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയാണ് എം എം എസ്‌ മുഹറഖ്.

ഇക്കാലയളവിൽ ഒട്ടേറെ സാംസ്കാരിക ജീവകാരുണ്യ പരിപാടികൾ മുഹറഖ് മലയാളി സമാജം നടത്തിയിട്ടുണ്ട്. പ്രവാസി കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ ക്കൊപം, എം എം എസ്‌ സർഗ്ഗവേദി,വനിതാ വേദി, മഞ്ചാടി ബാലവേദി എന്നിവയുടെ കലാപരിപാടികളും ആഘോഷ രാവിൽ അരങ്ങേറും