മനാമ: അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓൺകോളജി (ASCO) ലോകത്തിലെ 12 കാൻസർ പ്രമുഖരിൽ ഒരാളായി തെരെഞ്ഞെടുത്ത
ഡോ: നാരായണൻ കുട്ടി വാരിയരുടെ കാൻസർ ബോധവൽക്കരണ ക്ലാസ്സും, എം. വി. ആർ കാൻസർ ആൻഡ് റീസേർച്ച് സെന്ററിൻറെ ചെയർമാൻ സി. എൻ. ജയകൃഷ്ണൻ ഉൾപ്പെടയുള്ള സംഘം
കാൻസർ ചികിത്സക്കുള്ള സ്‌കീം പരിചയപ്പെടുത്തുന്ന കൂടിക്കാഴ്ചയും ഫെബ്രുവരി 1 ശനിയാഴ്ച 7:30ന് ഇന്ത്യൻ ക്ലബ്ബിൽ നടക്കുമെന്ന് കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ.ടി. സലിം എന്നിവർ അറിയിച്ചു.
ലോക കാൻസർ ദിനത്തിന്റെ ഭാഗമായി
“ഞാൻ കാൻസർ ഭയമില്ലാതെ ജീവിക്കും” എന്ന സന്ദേശത്തിൽ നടക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.