ആഘോഷരാവായി പടവ് കുടുംബവേദിയുടെ ഏഴാമത് വിന്റർ ക്യാമ്പ്

പടവ് കുടുംബവേദി പതിവായി നടത്താറുള്ള വിന്റർ ക്യാമ്പ് ഈ വർഷവും സഖീർ ക്യാമ്പിംഗ് ഏരിയയിൽ നടന്നു. കുടുംബവേദി അംഗങ്ങളുടെയും കുട്ടികളുടെയും കായിക മത്സരങ്ങളും നാടൻ വിനോദങ്ങളും ക്യാമ്പിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

തുഷാര സന്ധ്യ എന്ന പേരില്‍ കലാ പരിപാടികളും അരങ്ങേറി. പടവ് കുടുംബവേദി പ്രസിഡന്റ് സുനിൽ ബാബു , ജനറൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ഷംസ് കൊച്ചിൻ , ഉമ്മർ പാനായിക്കുളം , നൗഷാദ് മഞ്ഞപ്പാറ ,സഹിൽ തൊടുപുഴ ,സജി  ,അസീസ്ഖാൻ  ,വിനോദ് കുമാർ , ഹക്കീം പാലക്കാട് ,സത്താർ കൊച്ചിൻ ,ഷിബു പത്തനംതിട്ട,ഗണേഷ് കുമാർ ,അഷറഫ് വടകര ,റസീൻഖാൻ, ബൈജു മാത്യു എന്നിവർ ക്യാമ്പ് സംഘാടനത്തിന് നേതൃത്വം നൽകി