മനാമ: ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ 2019 വര്‍ഷത്തെക്കുള്ള മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ സ്ഥാനമേറ്റു. ജനുവരി 1 ന് അഹമ്മദാബാദ് ഭദ്രാസനാധിപനും, സഭയുടെ മാധ്യമ വിഭാഗം ചുമതലക്കാരനുമായ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനനന്തരം കത്തീഡ്രലിന്റെ കഴിഞ്ഞ വര്‍ഷത്തെ ഭാരവാഹികളായ ട്രസ്റ്റി ലനി പി. മാത്യൂ സെക്രട്ടറി റോയി സ്കറിയ എന്നിവര്‍ കത്തീഡ്രലിന്റെ രേഖകള്‍ തിരിച്ചേല്‍പ്പിക്കുകയും പുതിയ ചുമതലക്കാരായ ട്രസ്റ്റി സുമേഷ് അലക്സാണ്ടര്‍ സെക്രട്ടറി സാബു ജോണ്‍ എന്നിവര്‍ അഭിവന്ദ്യ തിരുമേനിയുടെ കൈയ്യില്‍ നിന്ന്‍ സ്വീകരിക്കുകയും ചെയ്തു. ഈ വര്‍ഷം പുതിയതായി ആരംഭിച്ച സെല്‍മാബാദ്- ബുധയ ഏരിയ ഉള്‍പ്പടെ 15 ഏരിയായില്‍ നിന്നുള്ള കമ്മറ്റി അംഗങ്ങളും ഓഡിറ്ററായി ലാജി അലക്സും ഉള്‍പ്പടെ 21 അംഗ കമ്മറ്റിയാണ് സ്ഥാനമേറ്റിരിക്കുന്നത് എന്ന്‍ ഇടവക വികാരി റവ. ഫാദര്‍ ജോഷാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ എന്നിവര്‍ അറിയിച്ചു.
ചിത്രം അടിക്കുറിപ്പ്: ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ 2019 വര്‍ഷത്തെ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഇടവക വികാരി റവ. ഫാദര്‍ ജോഷാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ എന്നിവര്‍ക്കൊപ്പം.