bahrainvartha-official-logo
Search
Close this search box.

വനിതാ ശാക്തീകരണത്തിന്‍റെ ശബ്ദമുയര്‍ന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ കുടുംബ സംഗമം

IMG-20200201-WA0011

മനാമ : ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ വനിതാ വിഭാഗം കുടുംബ സംഗമം നടത്തി. ഇന്ത്യൻ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന പ്രശസ്ത എഴുത്തുകാരി ഷെമിലി ജോൺ മുഖ്യ പ്രഭാഷണം നടത്തി.

സ്ത്രീ ശാക്തീകരണത്തിലൂടെ സാമൂഹ്യ വിപ്ലവം നടന്നു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെ യാണ് ലോകം പോയി കൊണ്ടിരിക്കുന്നതെന്നും സ്ത്രീപുരുഷ വേർതിരിവ് പുതിയ തലമുറയിൽ പണ്ടത്തെ പോലെ അത്ര പ്രകടമല്ല എന്നത് ശുഭ ലക്ഷണമാണെന്നും ഷെമിലി ജോണ്‍ അഭിപ്രായപ്പെട്ടു. മിക്ക രാജ്യങ്ങളിലും പകുതിയോളം വരുന്ന സ്ത്രീകളുടെ അഭിപ്രായങ്ങളെയും കഴിവുകളെയും ലോകം മനസ്സിലാക്കുകയും അവരെ അവഗണിക്കാൻ സാധ്യമല്ല എന്ന് തിരിച്ചറിയുകയും ചെയ്തിരിക്കുന്നു. സർവ്വ മേഖലകളിലും സ്ത്രീകൾ അവരുടെ കഴിവുകൾ തെളിയിച്ചു കൊണ്ടിരിക്കുന്നു.

ധാർമികതയിലൂന്നി സമൂഹത്തെ മുന്നോട്ട് നയിക്കുന്നതിൽ മതത്തിനും വലിയ പങ്കുണ്ട്.
പുരാതന സംസ്കാരങ്ങളിൽ നിന്നും വിഭിന്നമായി സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ വകവെച്ചു കൊടുത്ത മതമാണ് ഇസ്ലാം. മതത്തിന്റെ പേരിൽ
ഇന്ത്യയെ പിന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തിൽ അതിനെതിരെ പ്രധിഷേധവുമായി മുന്നിട്ടിറങ്ങുവാനും സ്ത്രീകൾക്ക്‌ സാധിച്ചു. വരുന്ന തെരഞ്ഞെടുപ്പുകളിൽ സമ്മദിദാനവകാശം വിനിയോഗിച്ചു രാഷ്ട്ര കാര്യങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങൾ സ്ത്രീകൾ പൂർണ്ണമായും ഉപയോഗപ്പെടുത്തണം.വിദ്യാഭ്യാസപരമായി ഉന്നത നിലവാരം പുലർത്തുന്ന പ്രവാസി വനിതകൾ അവരുടെ കഴിവുകൾ ഉപയോഗപ്പെടുത്തി സമൂഹ നിർമ്മാണത്തിൽ പങ്കാളികളാവണമെന്നും അവർ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ നാജിയ നൂറുദ്ധീൻ അധ്യക്ഷത വഹിച്ചു. ഹസീന സിറാജ് സ്വാഗതവും ഫെബി മുന്നാസ് നന്ദിയും പറഞ്ഞു. ഇസ്ലാഹി സെന്റർ പ്രസിഡന്റ് സഫീർ ആശംസ അർപ്പിച്ചു. ഇസ്മത് ജൻസീർ മൊമെന്റോ കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!