കേന്ദ്ര ബജറ്റ് പ്രവാസികളോടും കേരളത്തോടുമുള്ള കൊടിയ അനീതി: ഐ എം സി സി

മനാമ: പ്രവാസികള്‍ക്ക് 22 ശതമാനം നികുതി ഏര്‍പ്പെടുത്തുകയും ബജറ്റ് വിഹിതത്തില്‍ നിന്നും കേരളത്തെ മാറ്റി നിര്‍ത്തുകയും ചെയ്ത കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് പ്രതേകിച്ചു പ്രവാസികളോടും  കേരളത്തോട് പൊതുവിലും ഉള്ള കേന്ദ്ര സര്‍ക്കാരിന്റെ കൊടിയ വഞ്ചനയാണെന്ന് ഇന്ത്യന്‍ മൈനോരിറ്റീസ് കള്‍ച്ചറല്‍  സെന്‍റര്‍ (ഐ എം സി സി) പ്രസിഡണ്ട്  ജലീല്‍ ഹാജി വെളിയങ്കോടും ജനറല്‍ സെക്രട്ടറി പുളിക്കല്‍ മൊയ്തീന്‍ കുട്ടിയും സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.