bahrainvartha-official-logo
Search
Close this search box.

ഹരിത ദൗത്യവുമായി ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ്

SquarePic_20200202_11585593

മനാമ: ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ ഹരിതവൽക്കരണ ദൗത്യം സംഘടിപ്പിച്ചു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷീദ് ആലം, മുഹമ്മദ് നയാസ് ഉല്ല, അഡ്വ. ബിനു മണ്ണിൽ വർഗീസ്, രാജേഷ് നമ്പ്യാർ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, പ്രിൻസിപ്പൽ – റിഫ കാമ്പസ് പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ ദേവസ്സി, ലയൺസ് ക്ലബ് പ്രസിഡന്റ് ദേബാശിസ് ബാനെർജി, എസ് ഇനയദുല്ല (ക്രൗൺ ഇലക്ട്രോ മെക്കാനിക്കൽ സർവീസസ്), ക്ലബ് അംഗങ്ങൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.

ഹരിത വൽക്കരണത്തിന്റെ ഭാഗമായി, ലയൺസ് ക്ലബ് ഓഫ് റിഫ, സ്കൂളിനു മുന്നിലെ അതിർത്തി മതിലുകൾ അലങ്കരിക്കാൻ പൂച്ചെടികളും ഔഷധ വൃക്ഷങ്ങളും സ്‌കൂളിന് സംഭാവന ചെയ്തു. വൃക്ഷത്തൈ നടുന്നതിനുള്ള കുഴികൾ ക്രൗൺ ഇലക്ട്രോ, മെക്കാനിക്കൽ സർവീസസ് തയ്യാറാക്കി. വൃക്ഷത്തൈ നടീൽ പരിപാടിക്കു സ്കൂളിലെ സ്റ്റുഡന്റ് കൗൺസിൽ നേതൃത്വം നൽകി. സ്‌കൂൾ എക്കോ അംബാസഡർ മീനാക്ഷി ദീപക് സന്ദേശം നൽകി. പമേല സേവ്യർ സദസ്സിനെ സ്വാഗതം പറഞ്ഞു. പ്രിൻസ് എസ് നടരാജൻ, സജി ആന്റണി, ഖുർഷീദ് ആലം എന്നിവർ ഹരിത വൽക്കരണ ദൗത്യത്തെ അഭിനന്ദിച്ചു. ഹെഡ് ഗേൾ രുതുജ ജാദവ് നന്ദി രേഖപ്പെടുത്തി. റിഫ കാമ്പസ് കാമ്പസിന്റെ ഹരിതശോഭയിൽ അഭിമാനിക്കുന്നുവെന്നും പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും സ്‌കൂൾ സംഭാവന നൽകുമെന്നും പമേല സേവ്യർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!