50,000 ദിനാറിലധികം വില വരുന്ന കഞ്ചാവ് പോസ്റ്റൽ മാർഗം ബഹ്റൈനിലെത്തി; ബംഗ്ലാദേശ് സ്വദേശി പിടിയിൽ

മനാമ : 50,000 ദിനാറിലധികം വിലവരുന്ന കഞ്ചാവ് അന്താരാഷ്ട്ര ട്രഗ് റണ്ണേഴ്സ് കത്തിലൂടെ അയച്ചു. 30 വയസ്സുകാരൻ ബംഗ്ലാദേശ് സ്വദേശിക്കാണ് പോസ്റ്റൽ മാർഗം കഞ്ചാവ് വന്നത്. ഇയാൾ ഹമദ് ടൗണിലെ പോസ്റ്റ് ഓഫിസിൽ നിന്നും അറസ്റ്റിലായി.

ഒരു കിലോഗ്രാം കഞ്ചാവ് ആറ് കവറുകളിലായാണ് അയച്ചത്. ബംഗ്ലാദേശിൽ നിന്നുമാണ് കഞ്ചാവ് ഹ്റൈനിലെത്തിയത്. കസ്റ്റംസിന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ കഞ്ചാവ് പോലീസിന് കൈമാറുകയും ചെയ്തിരുന്നു. പിന്നീട് ഡമ്മി കവറാണ് ബംഗ്ലാദേശി സ്വദേശിക്ക് കൈമാറാൻ മാറ്റിയത്. ഇതു കൈപറ്റാൻ വന്നപ്പോഴാണ് അയാൾ അറസ്റ്റിലായതും.