കുന്നംകുളം കൂട്ടായ്മയുടെ ക്രിസ്മസ്സ്‌ പുതുവത്സര ആഘോഷവും കുടുംബ സംഗമവും ഇന്ന്(വെള്ളി)

മനാമ: ബഹ്‌റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന കുന്നംകുളം നിവാസികളുടെ കൂട്ടായ്മ ക്രിസ്തുമസ്സ്‌ പുതുവത്സര ആഘോഷവും കുടുംബ സംഗമവും സംഘടിപ്പിക്കുന്നു. ഇന്ന് (ജനുവരി 11 വെള്ളിയാഴ്ച) വൈകുന്നേരം 4 മണി മുതൽ ആരംഭിക്കുന്ന ചടങ്ങിൽ ബഹ്റൈനിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. കൂട്ടായ്മയിലെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാ സാംസ്ക്കാരിക പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്‌ പ്രൊഗ്രാം കൺവീനർ സനിൽ കാണിപ്പയ്യൂരുമായ്‌ 39239220 ബന്ധപ്പെടാം.