ഗാന്ധിസത്തിലേക്കു മടങ്ങുകയാണ് ഇന്ന് ഇന്ത്യ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം: ബഹ്റൈൻ ഐവൈസിസി

മനാമ: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ‘ഇനിയും മരിക്കാത്ത ഗാന്ധി’ എന്നപേരിൽ ഐവൈസിസി സൽമാനിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഉമ്മുൽ ഹസം ടെറസ് ഗാർഡനിൽ വെച്ചു നടന്ന അനുസ്മരണ സമ്മേളനം ഐവൈസിസി പ്രസിഡന്റ് അനസ് റഹിം ഉദ്ഘാടനം ചെയ്തു. ഗാന്ധിജി വിഭാവന ചെയ്ത രാമരാജ്യം കംസന്റെ രാജ്യമാക്കി മാറ്റുകയാണു സംഘപരിവാർ. ഗാന്ധി ഘാതകനെ പൂവിട്ടു പൂജിക്കുന്ന രീതിയിലും‌ ഗാന്ധി രൂപം ഉണ്ടാക്കി വീണ്ടും വീണ്ടും മഹാത്മജിയുടെ നെഞ്ചിലേക്കു നിറയൊഴിച്ച് സംഘപരിവാർ ഗാന്ധി വധത്തെ ന്യായീകരിക്കാൻ ശ്രമിക്കുകയാണു. ഗാന്ധിയെ ഇകഴ്ത്തി ഗോഡ്സയേ വാഴ്ത്താനാണു കേന്ദ്രസർക്കാർ മൗനാനുവാദത്തോടെ നടക്കുന്നത് എന്നു അനുസ്മരണ പ്രഭാഷണം നടത്തിയവർ അഭിപ്രായപ്പെട്ടു, ഇന്ത്യൻ സ്കൂൾ മുൻ സെക്രട്ടറി ഷെമിലി പി ജോൺ, ഐവൈസിസി സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ അനുസ്മരിച്ചു സംസാരിച്ചു, ഷഫീഖ് കൊല്ലം ‘ഇനിയും മരിക്കാത്ത ഗാന്ധി’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി, ഏരിയ പ്രസിഡന്റ് രഞ്ജിത്ത് പേരാമ്പ്ര അധ്യക്ഷനായ ചടങിൽ ഏരിയ സെക്രട്ടറി രാജേഷ് മരിയാപുരം സ്വാഗതവും ട്രഷറർ ഫസലുദീൻ നന്ദിയും അർപ്പിച്ചു.