ബികെഎസ് സാഹിത്യ ശില്പശാല ഫെബ്രുവരി 21, 28 തീയതികളിൽ; കെ.ജി.ശങ്കരപ്പിള്ള, കെ.ആർ.മീര, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവർ പങ്കെടുക്കും

മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21, 28 തീയതികളിലാണ് ശില്പശാല നടത്തുന്നത്. 21 ന് കുട്ടികൾക്ക് വേണ്ടി പ്രത്യേകം ശില്പശാലയും സംഘടിപ്പിക്കും.

ഫെബ്രുവരി 21 വെള്ളിയാഴ്ച നടക്കുന്ന ശില്പശാലയിൽ പ്രശസ്ത സാഹിത്യകാരന്മാരായ കെ.ആർ.മീര, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവരും ഫെബ്രുവരി 28 വെള്ളിയാഴ്ച പ്രശസ്ത കവിയും അധ്യാപകനുമായ കെ.ജി.ശങ്കരപ്പിള്ളയും പങ്കെടുക്കും.

ബഹ്റൈൻ കേരളിയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പത്ത്ദിവസം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാഹിത്യ ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 15നകം പേര് നൽകണമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 36421369, 39139494 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.