മനാമ: ബഹ്റൈനില്‍ ഇത് വരെ കൊറോണ ബാധയില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ വൂഹാനില്‍ നിന്നും തിരിച്ചെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന ഒരു പ്രാദേശിക ദിനപത്രത്തില്‍ വാര്‍ത്ത വന്നതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികരണം.
ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള കൃത്യമായ വിവരങ്ങള്‍ മാത്രം പൊതുജനങ്ങള്‍ പരിഗണിച്ചാല്‍ മതിയെന്ന് ഇന്നലെ രാത്രി ഇറക്കിയ പത്രക്കുറിപ്പില്‍ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധ തടയാനുള്ള മുന്‍കരുതലുകളും, രാജ്യത്തേക്ക് പുറത്ത് നിന്ന് ആളല്ല എത്തുന്ന സ്ഥലങ്ങളില്‍ കൃത്യമായ പരിശോധനകളും ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന കരുതല്‍ നടപടികളും സജ്ജമാക്കിയിട്ടുള്ളതായും പ്രസ്താവനയില്‍ പറയുന്നു.
17246769 എന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നമ്പറില്‍ വിളിച്ചാല്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി ലഭിക്കുന്നതാണ്.
Source: Bahrain news agesncy