മനാമ: കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നിലമ്പൂരിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന്റെ വീട് നിർമ്മാണത്തിലേക്കുള്ള ബഹ്റൈൻ ഓഐസിസി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ധന സഹായം KPCC പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ മണ്ഡലം പ്രസിഡണ്ടിന് കൈമാറി. വഴിക്കടവിൽ വെച്ച് നടന്ന ചടങ്ങിൽ ആര്യാടൻ മുഹമ്മദ്, DCC പ്രസിഡണ്ട് വി വി പ്രകാശ്, യുഡിഎഫ് ജില്ലാ ചെയർമാൻ പി ടി അജയ്മോഹൻ, കെപിസിസി ജനറൽ സെക്രട്ടറി വി എ കരീം, വി എസ് ജോയ്, പ്രവീൺ കുമാർ, ആര്യാടൻ ഷൗക്കത്ത്, ബഹ്റൈൻ ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡണ്ട് ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി റംഷാദ് അയിലക്കാട്, അബൂബക്കർ, ഷാനവാസ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. ധന സമാഹരണത്തിന് സഹകരിച്ച ബഹ്റൈനിലെ എല്ലാ സുഹൃത്തുക്കളോടും നന്ദി രേഖപ്പെടുത്തുന്നതായി ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.