മനാമ: പത്തനംതിട്ട ജില്ലയിലെ തുമ്പമൺ പഞ്ചായത്തിൽ നിന്നുള്ള ബഹ്‌റൈൻ- സൗദി പ്രവാസികളുടെ കൂട്ടായ്മക്ക് രൂപം നൽകുന്നു. ജനുവരി 11 വൈകുന്നേരം 6:30 ന് സല്മാനിയയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വെച്ച് ഉദ്‌ഘാടനം നടക്കും. തുമ്പമൺ പഞ്ചായത്തിലെ നിർദ്ധനരായ ആളുകളുടെ ഉന്നമനവും, കുട്ടികളുടെ വിദ്യാഭ്യാസ സഹായവും ലക്ഷ്യമിട്ടാണ് സംഘടന രൂപം കൊള്ളുന്നത്. ഗുദൈബിയ ഹൂറ എം പി ആദെൽ അബ്ദുൾ റഹ്‌മാൻ അൽ അസൂമി മുഖ്യ അതിഥിയായി പങ്കെടുക്കുന്ന പരിപാടി, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള ഉദ്‌ഘാടനം ചെയ്യും. ഫാ. നെബു അബ്രാഹാം, പ്രദീപ് പുറവങ്കര, ബഷീർ അമ്പലായി, രാജീവ് വെള്ളിക്കോത്ത്, ഷാജി കാർത്തികേയൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിക്കും. പ്രവാസികളായ എല്ലാ തുമ്പമൺ നിവാസികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക് ബദ്ധപ്പെടുക: ബിനു പുത്തൻപുരയിൽ 39884559.