ഡോ പി.വി. ചെറിയാന് ആദരവ്

മനാമ: ഡോ: പി.വി ചെറിയാനെ മാതാ അമൃതാനന്ദമയി സേവാസമിതി (മാസ്) ബഹ്റൈന്‍ ഘടകം ആദരിച്ചു. മെഡിക്കല്‍ ജീവകാരുണ്യ മേഖലയിലും സാമൂഹിക, സാംസ്‌കാരിക മേഖലയിലും അദ്ദേഹം നല്‍കിയ സേവനങ്ങള്‍ കണക്കിലെടുത്താണ് അംഗീകാരം നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ ക്ലബ്ബില്‍ മാതാ അമൃതാനന്ദമയി സേവാസമിതി സംഘടിപ്പിച്ച അമൃത വര്‍ഷം പരിപാടിയില്‍, സംപൂജ്യ സ്വാമി അമൃത സ്വരൂപാനന്ദപുരി ഡോ: ചെറിയാന് മൊമെന്റോ കൈമാറി.