കേരളാ ബജറ്റ് 2020: പ്രവാസി ക്ഷേമത്തിന് 90 കോടി, ക്ഷേമ പെന്‍ഷനില്‍ 100 രൂപയുടെ വര്‍ധന, വാഹന നികുതി കൂടും

തിരുവനന്തപുരം: ആശങ്കകളും പ്രതീക്ഷകളുമുയര്‍ത്തി പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് പ്രഖ്യാപനം. പ്രവാസി ക്ഷേമത്തിനുള്ള അടങ്കല്‍ 90 കോടി രൂപയാക്കി ഉയര്‍ത്തി. ക്ഷേമ പെന്‍ഷനുകളില്‍ 100 രൂപയാക്കി വര്‍ധിപ്പിച്ചു. ഇതോടെ സംസ്ഥാനത്തെ ക്ഷേമ പെന്‍ഷനുകള്‍ 1300 രൂപയായി ഉയര്‍ന്നു. ലൈഫ് മിഷന്‍ വഴി ഒരു ലക്ഷം പുതിയ ഭവനങ്ങള്‍ നിര്‍മിക്കും.

ബജറ്റിലെ പ്രധാന തീരുമാനങ്ങള്‍ ഇവയാണ്.

ഇലക്ട്രിക്ക് ഓട്ടോറിക്ഷകളുടെ ആദ്യത്തെ അഞ്ച് വര്‍ഷത്തെ നികുതി പൂര്‍ണമായും എടുത്തു കളഞ്ഞു

പുതുതായി വാങ്ങുന്ന ഡീസല്‍-പെട്രോള്‍ ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ച് വര്‍ഷത്തെ ഒറ്റത്തവണനികുതി 2500 രൂപയാക്കി

പുതുതായി വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണനികുതി അഞ്ച് ശതമാനമായി കുറച്ചു

75 ശതമാനം ഉദ്യോഗസ്ഥരേയും നികുതി പിരിവിനായി രംഗത്തിറക്കും

സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മുചക്രവാഹനങ്ങളുടെ നികുതി രണ്ട് ശതമാനമായി ഉയര്‍ത്തി

വാഹനപുക പരിശോധന കേന്ദ്രങ്ങളുടെ രജിസ്‌ട്രേഷന്‍ 25000 ആയി ഉയര്‍ത്തി.

സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനനികുതി വര്‍ധിപ്പിച്ചു.

സ്റ്റേജ് കാരിയറുകളുടെ നികുതി പത്ത് ശതമാനം കുറച്ചു

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ പരസ്യത്തിന് 20 രൂപയും ഡിജറ്റല്‍ പരസ്യങ്ങള്‍ക്ക് 40 രൂപയും നികുതി

അതിര്‍ത്തിയില്‍ സ്ഥാപിക്കുന്ന ക്യാമറകളിലൂടെ ചരക്കുവാഹനങ്ങളെ നിരീക്ഷിക്കും

ഇ വേ ബില്ലുമായി വാഹനങ്ങളുടെ വിവരങ്ങള്‍ ഒത്തുനോക്കി നികുതി വെട്ടിപ്പ് തടയും

പുതിയ കാറുകള്‍ വാങ്ങില്ല, പകരം മാസവാടകയ്ക്ക് കാറുകളെടുക്കും

വാറ്റില്‍ 13000 കോടി കുടിശ്ശിക, അന്‍പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു.

ക്ഷേമപദ്ധതികളില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കും

4.98 ലക്ഷം അനര്‍ഹരെ ഒഴിവാക്കി ക്ഷേമപെന്‍ഷനുകളില്‍ 700 കോടി ലാഭിക്കും

17614 കോടി തസ്തികകള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് നികത്തി

എയ്ഡഡ് സ്‌കൂളുകളില്‍ അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ റദ്ദാക്കും

സംസ്ഥാന ചരക്കുസേവനനികുതി വകുപ്പിലെ 234 ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കും

സംസ്ഥാന തദ്ദേശസ്വയംഭരണസ്ഥാപനത്തിലെ ഉദ്യോഗസ്ഥരേയും പുനര്‍വിന്യസിക്കും

കമ്പ്യൂട്ടര്‍വത്കരണം വ്യാപകമായതിനാല്‍ ഉദ്യോഗസ്ഥരുടെ വിന്യാസം അതിനനുസരിച്ച് പുനക്രമീകരിക്കും

വിവിധ പദ്ധതികള്‍ കഴിഞ്ഞിട്ടും തുടരുന്ന ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കും

മഴവില്ല് പരിപാടിക്ക് അഞ്ച് കോടി, ട്രാന്‍സ്‌ജെന്‍ഡേഴസിനായി കുടുംബശ്രീ അയല്‍ക്കൂട്ടം വരും

ലളിതകലാ അക്കാദമിക്ക് 7 കോടി

ആറ്റിങ്ങല്‍ കൊട്ടാരത്തില്‍ പൈതൃക സ്മാരകം പണിയാന്‍ മൂന്ന് കോടി

വനിതാസംവിധായര്‍ക്ക് മൂന്ന് കോടി, പട്ടിക വിഭാഗത്തിലുള്ള സംവിധായര്‍ക്കും മൂന്ന് കോടി

അമ്വേചര്‍ നാടകങ്ങള്‍ക്ക് മൂന്ന് കോടി

കെഎം മാണി സ്മാരക മന്ദിരം നിര്‍മ്മിക്കാന്‍ അഞ്ച് കോടി

ഉണ്ണായി വാര്യര്‍ സാംസ്‌കാരിക നിലയത്തിന് ഒരു കോടി

യേശുദാസ് ഡിജിറ്റല്‍ ലൈബ്രറിക്ക് 75 ലക്ഷം

2 ലക്ഷംവരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും 15 ലക്ഷംവരെ വരുന്ന കാറുകള്‍ക്കും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കും രണ്ട് ശതനമാനവും നികുതി വര്‍ധനവ്.

കെ.എം മാണി സ്മാരക മന്ദിരം നിര്‍മിക്കുന്നതിന് 5 കോടി രൂപ

ലൈഫ് മിഷന്‍ പദ്ധതിയില്‍നിന്ന് 15000 പട്ടികജാതി കുടുംബങ്ങള്‍ക്കും 5000 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും വീട് നല്‍കും.

118 കോടി രൂപ നെല്‍കൃഷിക്കായി വകയിരുത്തി. കൃഷിവകുപ്പ് ഹെക്ടറിന് 5500 രൂപ സബ്സിഡിയായി നല്‍കും.