കിംഗ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പുതിയ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തുറന്നു

മനാമ: കിംഗ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പുതിയ ഡിപ്പാര്‍ട്ട്‌മെന്റുകള്‍. കമാന്‍ഡര്‍ ഇന്‍ ചീഫ്, പ്രതിരോധകാര്യ മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ അബ്ദുള്ള ബിന്‍ ഹസ്സന്‍ അല്‍ നുയിമിയാണ് ആശുപത്രിയിലെ പുതിയ ഡിപ്പാര്‍ട്ട്മെന്റുകള്‍ ഉദ്ഘാടനം ചെയ്തത്. ആരോഗ്യമന്ത്രി ഫെയ്ക് ബിന്ത് സെയ്ദ അല്‍ സലെയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

പൊസിട്രോണ്‍ എമിഷന്‍ ടാമോഗ്രഫി, എംആര്‍ഐ വിഭാഗം, ഐസിയു, പീടിയാട്രിക്ക് – ഐസിയു, ഏറ്റവും പുതിയതും നൂതനവുമായ ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങള്‍ കൊണ്ട് സജ്ജീകരിച്ച സ്മാര്‍ട്ട് ഫാര്‍മസി എന്നിവയാണ് പുതിയ വിഭാഗങ്ങള്‍. ബഹ്റൈന്‍ ഓണ്‍കോളജി സെന്ററില്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററും മന്ത്രി ഉദ്ഘാടനം ചെയ്തു.