ദുബായ്: യുഎഇയില്‍ രണ്ട് കൊറോണ വൈറസ് ബാധ കൂടി റിപ്പോട്ട് ചെയ്തു. ഫിലിപ്പൈന്‍ ചൈന സ്വദേശികള്‍ക്കാണ് വൈറസ് ബാധയുള്ളത്. യുഎഇ ആരോഗ്യ മന്ത്രാലയമാണ് രോഗബാധ വിവരം പുറത്തുവിട്ടത്. ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7 ആയി.
അതേസമയം ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 636 ആയി. 3000ത്തിലേറെ പേര്‍ക്ക് പുതുതായി വൈറസ് ബാധ ഏറ്റതിനെ തുടര്‍ന്ന് മൊത്തം ബാധിതര്‍ 31,000 കവിഞ്ഞു. വ്യാഴാഴ്ച മാത്രം മരിച്ച 73 പേരില്‍ 64ഉം വൈറസിന്റെ പ്രഭാവകേന്ദ്രമെന്ന് കരുതുന്ന വൂഹാനിലാണ്.
കൊറോണ വൈറസിനെ കുറിച്ച് ആദ്യമായി സംശയം പ്രകടിപ്പിച്ച ഡോ. ലീയുടെ മരണം പ്രതിഷേധത്തിന് കാരണമായി. ലീയുടെ കൊറോണ വൈറസുമായി ബന്ധപെട്ട സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെ അദ്ദേഹത്തിനെതിരെ പൊലീസ് നിയമനടപടികള്‍ സ്വീകരിച്ചിരുന്നു. ജനങ്ങളില്‍ അനാവശ്യമായ ഭീതി ജനിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ രാജ്യത്തിന്റെ ഹീറോയെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.