മനാമ: ക്യാംപിംഗ് മേഖലകളില്‍ പരിശോധന നടത്തി ദക്ഷിണ ഗവര്‍ണര്‍, ഹിസ്സ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ അല്‍ ഖലീഫ. ദക്ഷിണ ഗവര്‍ണറേറ്റും സുരക്ഷ മേധാവികളും തമ്മിലുള്ള സഹകരണവും സുരക്ഷ സംബന്ധിച്ച ബോധവല്‍ക്കരണ നടപടികളും ക്യാംപിംഗ് മേഖലകളില്‍ ക്രിയാത്മകമായി പ്രതിഫലിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്യാംപിംഗിന് ആവശ്യമായ സുരക്ഷ സേവനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവക്ക് കൂടുതല്‍ സഫലത ഉറപ്പുവരുത്താനാണ് ഗവര്‍ണര്‍ പരിശോധന നടത്തിയത്.
ഇതിനോടൊപ്പം ദക്ഷിണ പൊലീസ് മേധാവികളുമായി സഹകരിച്ച് ഗവര്‍ണര്‍ പൗരന്‍മാര്‍ക്കും ക്യാമ്പര്‍മാര്‍ക്കും വേണ്ടി ഒരു വിദ്യാഭ്യാസ കാമ്പെയ്ന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ക്യാംപിംഗ് സീസണില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി പൗരന്‍മാരും ക്യാമ്പര്‍മാരും തമ്മിലുള്ള ആശയവിനിമയം ഉറപ്പാക്കുന്നതിനാണ് ഈ കാമ്പെയ്ന്‍.