സോഷ്യല്‍ മീഡിയാ ദുരുപയോഗത്തിനെതിരെ സന്ദേശവുമായി ‘ഹാവ് ഓണ്‍ലി ഗുഡ് തിംങ്സ് ടു സേ’ ക്യാംപെയ്ന്‍

മനാമ: സോഷ്യല്‍ മീഡിയാ ദുരുപയോഗത്തിനെതിരെ ബോധവല്‍ക്കരണവുമായി ‘ഹാവ് ഓണ്‍ലി ഗുഡ് തിംങ്സ് ടു സേ’ ക്യാംപെയ്ന്‍. സൈബറിടങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന വിദ്വേഷ പ്രചാരണങ്ങളും വ്യക്തിഹത്യകള്‍ക്കുമെതിരെയാണ് ക്യാംപെയ്ന്‍. ഇന്‍ഫര്‍മേഷന്‍ മിനിസ്റ്റര്‍ അലി ബിന്‍ മുഹമ്മദ് അല്‍ റൊമൈഹിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ സൈബര്‍ ലോകത്ത് പ്രമുഖരായ വ്യക്തികള്‍ പങ്കെടുത്തു.

ഒമര്‍ ഫാറൂഖ് എന്ന സൈബര്‍ ആക്റ്റിവിസ്റ്റ് തനിക്ക് നേരിട്ട ദുരനുഭവം ക്യാംപെയ്‌നിന്റെ ഭാഗമായി പങ്കുവെച്ചു. സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടിക്ക് മുതിരാറില്ല. അത്തരം പ്രവണതകളെ അവഗണിക്കാറാണ് പതിവ്. ഫാറൂഖ് പറഞ്ഞു.

പത്രപ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായ മോണ അല്‍ മുത്താവ സൈബര്‍ ഭീഷണിക്കെതിരെ അവബോധമുണര്‍ത്തിയതിന് ഇന്‍ഫോര്‍മേഷന്‍ മിനിസ്റ്ററിനോട് ട്വിറ്ററിലൂടെ നന്ദി രേഖപെടുത്തി. വിവരസാങ്കേതിക മന്ത്രാലയവും ഗള്‍ഫ് സഹകരണ കൗണ്‍സിലുമായി ഒന്നിച്ച് ബോധവല്‍ക്കരണം ജി.സി.സി രാജ്യങ്ങളിലേക്ക് മുഴുവനായും വ്യാപിപ്പിക്കണം. സൈബര്‍ ലോകത്ത് നടക്കുന്ന അസാന്മാര്‍ഗിക പ്രവര്‍ത്തികള്‍ തടയിടുന്നതിന് സഹായകമാവുമെന്നും മോണ അല്‍ മുത്താവ ട്വീറ്റ് ചെയ്തു.