മനാമ: ബഹ്റൈനിലെ അടൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് അടൂരിന്റെ 2020 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 7 തീയതി സൽമാനിയ കലവറ റസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് സംഘടിപ്പിച്ചു. പ്രസിഡന്റ് അനു കെ. വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹ്റൈൻ പ്രവാസി ഗൈഡന്‍സ് സെന്റര്‍ ചെയർമാനും, പ്രമുഖ കൗൺസിലറുമായ ഡോ. ജോൺ പനയ്ക്കൽ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ബിജു കെ. മത്തായി ഏവർക്കും സ്വാഗതവും ആശംസിച്ചു. തദവസരത്തിൽ അസീസ് ഏഴംകുളം സന്തോഷ് തങ്കച്ചൻ, എ. കെ. തോമസ്, ബിനുരാജ് തരകൻ, കെ. എം. ചെറിയാൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ട്രഷറർ രൺജിത്ത് മോഹൻ യോഗത്തിന് നന്ദി അർപ്പിച്ചു.