മുഹറഖ് മലയാളി സമാജം രണ്ടാം വാര്‍ഷികാഘോഷം നക്ഷത്രരാവ് സീസണ്‍ 3 ആഘോഷപൂര്‍വ്വം കൊണ്ടാടി. മുഹറഖ് സയ്യാനി ഹാളില്‍ നടന്ന ആഘോഷ പരിപാടി ജന പങ്കാളിത്വം കൊണ്ട് ശ്രദ്ധമായി. ഇരിങ്ങല്‍ കൂട്ടായ്മ, മലര്‍വാടി ബാലസംഘം, ഫ്‌ലവേഴ്‌സ് ടി.വി ഫെയിം രാജേഷ് പെരുംകുഴിയുടെ മിമിക്‌സ്, എംഎം.എസ് സര്‍ഗ്ഗവേദി, എംഎം.എസ് മഞ്ചാടി ബാലവേദി തുടങ്ങിയവയുടെ വൈവിധ്യമായ പരിപാടികള്‍ ഉണ്ടായിരുന്നു. എം.എം.എസ് പ്രസിഡന്റ് അനസ് റഹിം അധ്യക്ഷനായിരുന്ന പരിപാടി ഷിഫാ അല്‍ ജസീറ എം.ഡി ഹബീബു റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് കലാസാംസ്‌കാരിക രംഗത്ത് ഒഴിവാക്കാനാകാത്ത നാമമായി മുഹറഖ് മലയാളി സമാജം മാറിയെന്നു ഉദ്ഘാടകന്‍ ഹബീബ് റഹുമാന്‍ അഭിപ്രായപെട്ടു. പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, ഐമാക്കു ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്തു, എം.എം.എസ് രക്ഷാധികാരി എബ്രഹാം ജോണ്‍, സാമൂഹിക പ്രവര്‍ത്തകന്‍ സലാം അമ്പാട്ടുമൂല, എം.എം.എസ് ഉപദേശക സമിതി അംഗം മുഹമ്മദ് റഫീക്ക്, പ്രോഗ്രാം കണ്‍വീനര്‍ രജീഷ് പിസി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. എം.എം.എസ് സെക്രട്ടറി സുജ ആനന്ദ് സ്വാഗതവും ട്രഷറര്‍ പ്രമോദ് കുമാര്‍ നന്ദിയും പറഞ്ഞു.