കൊറോണ വൈറസ് പരിശോധനയ്ക്കായി പ്രത്യേക മെഡിക്കല്‍ സെന്റര്‍; നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗമില്ല

Pedestrians wear masks in central Seoul People wear masks while walking in central Seoul on June 9, 2015. South Korean health authorities announced the same day that a 68-year-old woman became the seventh fatality linked to the Middle East Respiratory Syndrome coronavirus and reported eight new cases, raising the total number of infections to 95. PUBLICATIONxINxGERxSUIxAUTxHUNxONLY pedestrians Wear masks in Central Seoul Celebrities Wear masks while Walking in Central Seoul ON June 9 2015 South Korean Health Authorities announced The Same Day Thatcher a 68 Year Old Woman became The Seventh Fatality Linked to The Middle East Respiratory Syndrome Coronavirus and reported Eight New Cases Raising The total Number of Infections to 95 PUBLICATIONxINxGERxSUIxAUTxHUNxONLY

മനാമ: കൊറോണ വൈറസ് പരിശോനയ്ക്കായി ബഹ്‌റൈനില്‍ പ്രത്യേക മെഡിക്കല്‍ സെന്റര്‍. രാജ്യത്ത് ഇതുവരെ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ജാഗ്രതയെന്ന നിലയ്ക്കാണ് ഇബ്രാഹീം ഖാലില്‍ കാനോ കമ്യൂണിറ്റി മെഡിക്കല്‍ സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത്. സുപ്രീം കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് പ്രസിഡന്റും കൊറോണ വൈറസ് തടയാനുള്ള നാഷണല്‍ മെഡിക്കല്‍ ടീമിന്റെ തലവനുമായ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫയും ഹെല്‍ത്ത് മിനിസ്റ്റര്‍ ഫായിഖ ബിന്‍ത് സയിദ് അല്‍ സലാഹും മെഡിക്കല്‍ സെന്റര്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

മെഡിക്കല്‍ സെന്ററില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ ഇരുവരും പരിശോധിച്ച് ഉറപ്പുവരുത്തി. കൊറോണ വൈറസ് ബാധയേറ്റതായി സംശയമുള്ളവരും വിദേശത്ത് നിന്ന് എത്തുന്നവരും നിരീക്ഷണത്തിലുള്ളവരും ഇവിടെയായിരിക്കും പരിശോധനകള്‍ പൂര്‍ത്തിയാക്കുക. വൈറസ് ബാധയേറ്റതായി സംശയമുള്ളവരെ പരിശോധനകള്‍ പൂര്‍ത്തിയാകുന്നത് വരെ പ്രത്യേക മെഡിക്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് ലോകാരോഗ്യ സംഘടനയും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ബഹ്റൈനില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുണ്ടായിരുന്ന ആര്‍ക്കും രോഗമില്ല. 28 സ്വദേശികളും 11 വിദേശികളും ഉള്‍പ്പെടെ 39പേരാണ് ബഹ്റൈനില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. ചൈനയില്‍ നിന്നും ഉത്ഭവിച്ച നോവല്‍ കൊറോണവൈറസ് ഇവരിലേക്ക് പടര്‍ന്നതായിട്ടായിരുന്നു സംശയം. എന്നാല്‍ ലാബ് ടെസ്റ്റുകള്‍ പൂര്‍ത്തിയായതോടെ ഇവര്‍ക്ക് ആര്‍ക്കും തന്നെ വൈറസ് ബാധയേറ്റിട്ടില്ലെന്ന് വ്യക്തമായി. ഹെല്‍ത്ത് മിനിസ്ട്രി അണ്ടര്‍സെക്രട്ടറി ഡോ. വലീദ് അല്‍ മെനയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.