ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ചരിത്രം കുറിച്ച് പാരസൈറ്റ്, മികച്ച നടന്‍ യാക്വീന്‍ ഫിനിക്‌സ്, നടി റെനെ സെല്‍വെഗര്‍, സഹനടന്‍ ബ്രാഡ് പിറ്റ്

ലോസ്ആഞ്ചലസ്: 92ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പാരസൈറ്റ് സംവിധാനം ചെയ്ത ബോങ് ജൂന്‍ ഹോയാണ് മികച്ച സംവിധായകന്‍. ഒരു ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ഓസ്‌കര്‍ നേടുന്നത്. ഹോളിവുഡിലെ മികച്ച സംവിധായകരെ പിന്തള്ളിയാണ് ബോങ് ജൂന്‍ ഹോ ഓസ്‌കാര്‍ നേടിയത്. മികച്ച ചിത്രവും, തിരക്കഥയ്മുക്കുള്ള പുരസ്‌കാരവും പാരസൈറ്റിന് ലഭിച്ചു. കൂടാതെ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള അവാര്‍ഡും പാരസൈറ്റിന് ലഭിച്ചു.


ജോക്കറിലെ തകര്‍പ്പന്‍ പ്രകടനത്തിന് വോക്വിന്‍ ഫിനിക്‌സ് മികച്ച നടനുള്ള ഓസ്‌കര്‍ സ്വന്തമാക്കി. ഫീനിക്സിന്റെ ആദ്യത്തെ ഓസ്‌കാര്‍ നേട്ടമാണിത്. മികച്ച നടിക്കുള്ള പുരസ്‌കാരം റെനെ സെല്‍വെഗറിനും ലഭിച്ചു. ജൂഡിയിലെ അഭിനയമികവാണ് റെനെയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ലോകത്തിലെ കുടിയേറ്റക്കാര്‍ക്കും തന്റെ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നതായി റെനീ സെല്‍വഗാര്‍ പറഞ്ഞു.

ക്വിന്റന്‍ ടൊറന്റീനോ സംവിധാനം ചെയ്ത വണ്‍സ് അപ്പോണ്‍ ടൈം ഇന്‍ ഹോളിവുഡ് ചിത്രത്തിലെ പ്രകടനത്തിന് ബ്രാഡ് പിറ്റിന് മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്‌കാരവും വണ്‍സ് അപ്പോണ്‍ ടൈം ഇന്‍ ഹോളിവുഡിഡ് സ്വന്തമാക്കി. ‘മാരേജ് സ്റ്റോറി’യിലെ ഡിവോഴ്‌സ് അഭിഭാഷകയെ അവതരിപ്പിച്ച ലോറ ഡോണ്‍ മികച്ച സഹനടിയായി. ടോയ് സ്റ്റോറി ഫോറാണ് മികച്ച അനിമേഷന്‍ ചിത്രം. ‘ഹെയര്‍ ലവ്’ ആനിമേറ്റഡ് ഹ്രസ്വ ചിത്രത്തിനുള്ള പുരസ്‌കാരം നേടി. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം ദ ‘നൈബേഴ്‌സ് വിന്‌ഡോയാണ്’.

അമേരിക്കന്‍ ഫാക്ടറിയാണ് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍. അവലംബിത തിരക്കഥക്കുള്ള പുരസ്‌കാരം ജോജോ റാബിറ്റിനാണ്. സൗണ്ട് എഡിറ്റിംഗിനുള്ള പുരസ്‌കാരം ഫോര്‍ഡ് വേഴ്‌സസ് ഫെറാരിക്കും സൌണ്ട് മിക്‌സിംഗിനുള്ള അവാര്‍ഡ് 1917നും ലഭിച്ചു. മേക്കപ്പിനും ഹെയര്‍സ്‌റ്റൈലിംഗിനുമുള്ള പുരസ്‌കാരം ബോംബ് ഷെല്ലിനാണ്. വിഷ്വല്‍ എഫ്കടിനുള്ള അവാര്‍ഡ് 1917നാണ്. 1917ലെ ഛായാഗ്രഹണത്തിന് റോജര്‍ ഡീക്കന്‍സിനും പുരസ്‌കാരം ലഭിച്ചു.